Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

തജ്‌രിബ മഹല്ല് ഫീല്‍ഡ് വര്‍ക്കിന് ഇന്ന് (തിങ്കള്‍) തുടക്കമാവും

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ത്വലബ സംസ്ഥാന കമ്മിറ്റി 25 മഹല്ലുകളില്‍ നടത്തു മഹല്ല് ഫീല്‍ഡ് വര്‍ക്കിന് ഇന്ന്  തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം ചെമ്മാട് ദാറുല്‍ ഹുദയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഡോ. ബആഹുദ്ദീന്‍ നദ്‌വി, ഓണപിള്ളി മുഹമ്മദ് ഫൈസി, ആസിഫ് ദാരിമി, റഷീദ് ഫൈസി വെള്ളായിക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും.  റെജിസ്റ്റര്‍ ചെയ്ത ടീമുകള്‍ രാവിലെ 9 മണിക്ക് ദാറൂല്‍ ഹുദയില്‍ എത്തിച്ചേരണം