മലപ്പുറം: മത പ്രബോധന രംഗത്ത് ന്യൂതന പദ്ധതികള്‍ ആവിശ്കരിച്ച് പഞ്ചായത്ത് തലത്തില്‍ സുന്നി യുവജന സംഘം രൂപം നല്‍കിയ ആമില കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പഞ്ചായത്ത് ഭാരവാഹികള്‍ക്കുമുള്ള ജില്ലാതല ട്രൈനിംഗ് ക്യാമ്പ് മമ്പാട് ആരംഭിച്ചു. പ്രബോധനം, സാമൂഹിക സന്നദ്ധ സേവനം മുസാഅദ എന്നി മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കി ആമിലകള്‍ക്കുള്ള പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു.
മമ്പാട് നൂറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടന്ന ട്രൈനിംഗ് ക്യാമ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
കേന്ദ്രമുശാവറ അംഗം ഒ കുട്ടി മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ. റഹ്മാന്‍ ഫൈസി പി.പി. മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സലീം എടക്കര, കെ.ടി. മൗയ്തീന്‍ ഫൈസി വിഷയം അവതരിപ്പിച്ചു. പി.ടി. അലി മുസ്‌ല്യാര്‍, കാളാവ് സൈതലവി മുസ്‌ല്യാര്‍, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ല്യാര്‍, ബി.എസ്.കെ. തങ്ങള്‍, ഫരീദ് റഹ്മാനി, പി. ഹൈദ്രോസ് ഹാജി, കെ.ടി. കുഞ്ഞാന്‍, നാസിറുദ്ദീന്‍ ദാരിമു, യഅ്ഖൂബ് ഫൈസി, ഹംസ റഹ്മാനി, ഉമര്‍ ദര്‍സി, മുഹമ്മദ് അമാനുള്ള ദാരിമി, അബ്ദുല്‍ അസീസ് ദാരിമി, മജീദ് ദാരിമി, സി. അബ്ദുള്ള മൗലവി, സി. യൂസഫ് ഫൈസി, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി പ്രസംഗിച്ചു, സി.എം. കുട്ടി സഖാഫി സ്വാഗതവും അക്ബര്‍ മമ്പാട് നന്ദിയും പറഞ്ഞു.
മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട എറനാട് കൊണ്ടോട്ടി, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലത്തിലെ നേതൃസംഗമാണ് നടന്നത്.
നാളെ (ശനി) കാലത്ത് 9 മണിക്ക് ചെമ്മാട് ഖിദ്മത്ത് മദ്രസ ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എ. മരക്കാര്‍ മുസ്‌ല്യാര്‍ അദ്ധ്യക്ഷത വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ പി.പി. അനുസ്മരണ പ്രഭാഷണം നടത്തും. കെ.ടി. മൊയ്തീന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ വിഷയമവതരിപ്പിക്കും.




