മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് അഞ്ചു വര്‍ഷം പൂര്‍ത്തിയായ ഇന്നലെ പാണക്കാട് മഖാമില്‍ നടന്ന കൂട്ട സിയാറത്തോടെ ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറകിന് തുടക്കമായി. ഹിജ്‌റ വര്‍ഷം 1430 ശഅ്ബാന്‍ ഒമ്പതിന് വിട പറഞ്ഞ തങ്ങളെ അനുസ്മരിക്കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ആത്മീയ സദസ്സില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ തങ്ങളെ അനുസ്മരിച്ച് മഹല്ലുകള്‍ കേന്ദ്രീകരിച്ച് അനുസ്മരണ സദസ്സുകളും പ്രാര്‍ത്ഥനയും നടക്കും. ഉറൂസിന് തുടക്കം കുറിച്ച് നടന്ന സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന ആത്മീയ സദസ്സ് പ്രഫ: കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളായ എം.എം മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ .എ റഹ്മാന്‍ ഫൈസി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, സയ്യിദ് സി.പി.എം തങ്ങള്‍ കോട്ടക്കല്‍, ഹാജി യു മുഹമ്മദ് ശാഫി, കെ.എം സൈതലവി ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, 'ടി.പി സലീം എടക്കര, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, സി.എം കുട്ടി സഖാഫി, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ ഫൈസി, കെ.പി.എം അലി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.എം.എ ലത്തീഫ് ഹാജി മക്ക, ഡോ. നാട്ടിക മുഹമ്മദലി സംസാരിച്ചു. ഹാജി കെ മമ്മദ് ഫൈസി സ്വാഗതവും കാടാമ്പുഴ മൂസ ഹാജി നന്ദിയും പറഞ്ഞു.