കണ്ണൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മേഖലാസംഗമം സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളെ മദ്രസയിലേക്ക് ആകര്‍ഷിക്കാനും മദ്രസാധ്യാപകരുടെ ജീവിതനിലവാരം ഉയര്‍ത്താനും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാണിയൂര്‍ അബ്ദുറഹ്മാന്‍ അധ്യക്ഷതവഹിച്ചു. അബ്ദുള്‍ ഷുക്കൂര്‍ പുഷ്പഗിരി, കെ.സി.മയ്തു മൗലവി, അബ്ദുലത്തീഫ് പറമ്പായി എന്നിവര്‍ സംസാരിച്ചു.




