Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അക്കാദമി റംസാന്‍ കാമ്പയിന്‍: കവര്‍ വിതരണം നടത്തും

വെങ്ങപ്പള്ളി:
    ജൂണ്‍ 27 ന് വെള്ളിയാഴ്ച പള്ളികളില്‍ വെച്ച് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. ജൂലൈ നാലോടു കൂടി തിരിച്ചു വാങ്ങും. അക്കാദമി കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കലാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
    ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ പനന്തറ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു.
    വിവിധ മേഖലകളെ പ്രതിനിധീകരിച്ച എ കെ മുഹമ്മദ്കുട്ടി ഹാജി, ഫൈസല്‍ ഫൈസി, അബ്ദുല്‍ അസീസ് പൊഴുതന, പി അബൂബക്കര്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുല്‍ റഷീദ് ദാരിമി, സഈദ് ഫൈസി, അബ്ബാസ് മൗലവി, മുജീബു റഹ്മാന്‍ ഫൈസി, കണക്കയില്‍ മുഹമ്മദ്, ഇ ടി ബാപ്പു ഹാജി, മുസ്തഫ ദാരിമി, അനീസ് ഫൈസി, എന്‍ സൂപ്പി, കെ ടി ബീരാന്‍, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, ശംസുദ്ദീന്‍ റഹ്മാനി സംസാരിച്ചു.
    അബ്ദുല്‍ ഖാദിര്‍ മടക്കിമല സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ വീടുകളിലും കവറുകള്‍ വിതരണം ചെയ്യാന്‍ മേഖലാ ഭാരവാഹികളുടെ യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.