വേങ്ങര: മതപണ്ഡിതനും സമസ്ത മുശാവറ അംഗവുമായിരുന്ന പി.പി. മുഹമ്മദ് ഫൈസിയുടെ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സദസ്സും വ്യാഴാഴ്ച നടക്കും. വൈകുന്നേരം ഏഴ് മണിക്ക് കുറ്റാളൂര്‍ ബദ്രിയ ശരിഅത്ത് കോളേജ് പരിസരത്താണ് പരിപാടി. പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. ഒ.കെ. മൂസാന്‍കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ജലീല്‍ റഹ്മാനി വാണിയനൂര്‍ മുഖ്യപ്രഭാഷണം നടത്തും.
27ന് െവള്ളിയാഴ്ച ജുമുഅക്ക് ശേഷം മഖ്ബറ കൂട്ട സിയാറത്ത്, നാലുമണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്്‌ലിസ് എന്നിവ നടക്കും. പരിപാടി പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഒ.കെ. കുഞ്ഞിമാനു മുസ്ലിയാര്‍ അധ്യക്ഷതവഹിച്ചു.




