Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹദീസ് പഠന കേന്ദ്രങ്ങള്‍ക്ക് ഉജ്വല തുടക്കം

ഹൃദയങ്ങളെ സംസ്‌കരിച്ചെടുക്കാന്‍ പ്രവാചക ജീവതം മാതൃകയാക്കണം: അബ്ബാസലി ശിഹാബ് തങ്ങള്‍

മലപ്പുറം: സുന്നി യുവജന സംഘം ഹദീസ് പഠന കേന്ദ്രങ്ങള്‍ക്ക് ഉജ്വല തുടക്കം. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ആരംഭിക്കുന്ന ഹദീസ് പഠന കേന്ദ്രങ്ങളുടെ ഒന്നാം ഘട്ടം മലപ്പുറം ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ ആരംഭിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലിന ഹൃദയങ്ങളെ  സംസ്‌കരിച്ചെടുക്കുന്നതിന് പ്രവാചക ജീവിതത്തെ മാതൃകയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. ഇലാഹീ സ്മരണയും പൈശാചികതയില്‍ നിന്നുള്ള അകല്‍ച്ചയും വളര്‍ന്ന് വരുന്ന സമൂഹത്തിന് സമ്മാനിക്കേണ്ടതുണ്ട്. ഹൃയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രവാചക വചനങ്ങളെ ചൊല്ലിപ്പടിപ്പിക്കുന്ന ഹദീസ് പഠനകേന്ദ്രങ്ങളെ കൊണ്ട് വരും തലമുറയെ നന്മയില്‍ തളച്ചിടാനാകുമെന്നും തങ്ങള്‍ പറഞ്ഞു. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും എം.എ ജലീല്‍ സഖാഫി പുല്ലാര വിഷയാവതരണവും നടത്തി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.കെ.എ ലത്തീഫ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി പ്രസംഗിച്ചു. പ്രഫ സി മുഹമ്മദ് സ്വാഗതവും പി.സി ഹുസൈന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.