Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രവാചക പ്രകീര്‍ത്തനത്തിലൂടെ പരലോക മോക്ഷം നേടാം- കുഞ്ഞായന്‍ മുസ്ലിയാര്‍

മനാമ: പ്രവാചക പ്രകീര്‍ത്തനം(സ്വലാത്ത്) മുഖേനെ വിശ്വാസികളുടെ ആത്യന്തിക ലക്ഷ്യമായ പരലോക മോക്ഷവും  സ്വര്‍ഗ്ഗപ്രവേശനവം സാധ്യമാകുമെ് അത്തിപ്പറ്റ മഹല്ല് ഖാസിയും വാഗ്മിയുമായ  ഉസ്താദ് കുഞ്ഞായന്‍ മുസ്ലിയാര്‍ പറഞ്ഞു.
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ അദ്ധേഹം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനാമയില്‍ നടക്കു വാരാന്ത സ്വലാത്ത് മജ്‌ലിസില്‍ സംബന്ധിച്ച് വിശ്വാസികള്‍ക്ക് നസ്വീഹത്ത് നല്‍കി സംസാരിക്കുകയായിരുു.
പ്രതിദിനം നൂറു സ്വലാത്ത് വീതം ചൊല്ലിയാല്‍ കാപട്യത്തില്‍ നിും നരകത്തില്‍ നിുമുള്ള മോചനം സാധ്യമാകുമെും അക്കാര്യം വിശ്വാസിയുടെ നെറ്റിത്തടത്തില്‍ രേഖപ്പെടുത്തപ്പെടുമെ് തിരുനബി(സ) അരുളിയി'ുണ്ടെും അദ്ധേഹം പറഞ്ഞു.
മുന്‍ഗാമികളുടെ ഇഹപര നേ'ങ്ങള്‍ക്ക് കാരണമായത് പ്രവാചക സ്‌നേഹവും സ്വലാത്തുമായിരുു. ഹസ്രത്ത് ബിലാല്‍ (റ) അടക്കമുള്ള സ്വഹാബികളുടെ ചരിത്രങ്ങളുദ്ധരിച്ച് കൊണ്ടദ്ധേഹം പറഞ്ഞു.
 പുതു തലമുറയെ നേര്‍വഴിക്ക് നടത്താനും അവരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സ്വലാത്തും മതാചാരങ്ങളും പരിചയപ്പെടുത്തേണ്ടതും മാതാപിതാക്കളുടെ ബാധ്യതയാണ്. ഇത് നിര്‍വ്വഹിക്കാന്‍ ഭൗതിക വിദ്യാസത്തോടൊപ്പം മത വിദ്യയും പകരു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മക്കളെ ചേര്‍ക്കണമെും അപ്രകാരം മക്കള്‍ പഠിച്ചു പണ്ഡിതരായാല്‍ അവരുടെ മാതാപിതാക്കള്‍ക്ക് പരലോകത്ത് വെച്ച്  പ്രകാശിക്കു ഒരു കിരീടം ധരിപ്പിക്കപ്പെടുമെും നമുക്ക് സല്‍കര്‍മ്മങ്ങളില്ലെങ്കില്‍ പോലും മക്കളുടെ പാണ്ഢിത്യം കൊണ്ട് നമുക്ക് രക്ഷപ്പെടാമെും അദ്ധേഹം തുടര്‍ു. ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ നേതാക്കളും പ്രധാന ഭാരവാഹികളും സംബന്ധിച്ചു.