Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അമ്പലക്കടവിന്റെ റമളാൻ പ്രഭാഷണം :101 അംഗ വളണ്ടിയർ വിംഗ് രൂപീകരിച്ചു

ദുബൈ: ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12നു ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവിന്റെ റമളാൻ പ്രഭാഷണ വിജയത്തിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് .ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 101 അംഗ വളണ്ടിയർ വിംഗ് രൂപീകരിച്ചു. ദുബൈ സുന്നി സെന്റര് മദ്രസ്സയിൽ നടന്ന പരിപാടി ഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയിൽ കുട്ടി ഹസ്സൻ ദാരിമി ഉത്ഘാടനം ചെയ്തു.സലീം ഫൈസി ഇർഫാനി അൽ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ കുട്ടി ഫൈസി,ഷൌക്കത്ത് അലി ഹുദവി,കെ.ടി .അബ്ദുൾ ഖാദർ മൗലവി,ശറഫുദ്ധീൻ ഹുദവി പ്രസംഗിച്ചു.