Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്വര്‍ഗസരണിയിലേക്ക് നീതിസാരത്തോടെ ആത്മീയ നിര്‍വൃതിയടയാന്‍ റമളാന്‍ പ്രഭാഷണവേദിയിലേക്ക് വന്‍ ജനപ്രവാഹം

കാസര്‍ഗോഡ് പരിശുദ്ധ റമളാനിലെ അവസാനപത്തിലെ പകലുകളെ ആത്മീയ ജ്ഞാനീയങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും നിരതമാക്കാന്‍ എസ്.കെ.എസ്.എസ്.എഫ് റമളാന്‍ പ്രഭാഷണവേദിയിലേക്ക് ആയിരങ്ങളെത്തി. ആത്മീയ നിര്‍വൃതിയടയാന്‍ എത്തിയ ജനസാഗരം മഴയും വെയിലും അവഗണിച്ചാണ് ഭക്തിസാന്ദ്രമായ നഗരിയില്‍ ഒത്തൊരുമിച്ചത്.  സ്വര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പരയില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, നൗഷാദ് ബാഖവി എന്നിവര്‍ പ്രഭാഷണം നടത്തി. സമാപനദിവസമായ വ്യാഴാഴ്ച പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിക്കും. കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

പ്രഭാഷണ പരമ്പരയുടെ നാലാം ദിന പരിപാടി സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഉമ്പു തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെര്‍ക്കള അബ്ദുല്ല, അബ്ബാസ് ഫൈസി പുത്തിഗെ, ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, ഹാദി തങ്ങള്‍, ഇ. കെ അബൂബക്കര്‍ നിസാമി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ കുന്നുങ്കൈ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സ്വലാഹുദ്ദീന്‍, ഹമീദ് ഹാജി ചൂരി, ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി,  മുബാറക് ഹസൈനാര്‍ ഹാജി, പാലാട്ട് ഇബ്രാഹിം ഹാജി, ഇസ്ഹാഖ് ഹാജി ചിത്താരി, മീപ്പിരി ശാഫി ഹാജി, കെ. യു ദാവൂദ് ചിത്താരി, എം.എ ഖലീല്‍, റഷീദ് ബെളിഞ്ച, സി.പി മൊയ്തു മൗലവി, മഹ്മൂദ് ദേളി, അഷ്‌റഫ് റഹ്മാനി ചൗക്കി, സുബൈര്‍ ദാരിമി പൈക്ക, അശ്‌റഫ് മിസ്ബാഹി, അബ്ദുല്‍ ഖാദിര്‍ ഫൈസി പള്ളങ്കോട്, യൂനുസ്  ഫൈസി കാക്കടവ്, ഫള്‌ലു റഹ്മാന്‍ ദാരിമി, ഹമീദ് കുണിയ, ഹസന്‍ ശിഹാബ് ഇര്‍ശാദി ഹുദവി ബന്തിയോട്, അശ്‌റഫി ഫൈസി കിന്നിങ്കാര്‍, നാസര്‍ സഖാഫി, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് കൊല്ലമ്പാടി,  മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യു. ബഷീര്‍ ഉളിയത്തടുക്ക, ഹനീഫ് തങ്ങള്‍ ചേരൂര്‍,ഹാരിസ് ഗ്വാളിമുഖം, സിദ്ധീഖ് ബെളിഞ്ച എന്നിവര്‍ സംബന്ധിച്ചു.  സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതവും സിദ്ധീഖ് അസ്ഹരി പാത്തൂര്‍ നന്ദിയും പറഞ്ഞു.


ഫോട്ടോ
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിന പരിപാടി സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണസദസ്സ്


മുന്‍ഗാമികള്‍ വഴിതെളിയിച്ച സരണിയിലേക്ക് മടങ്ങുക കുമ്പോള്‍ തങ്ങള്‍
കാസര്‍ഗോഡ് മുന്‍ഗാമികള്‍ വഴികാട്ടികളും മാര്‍ഗദര്‍ശികളുമാണ്. പിന്‍ഗാമികള്‍ വഴിതെളിയിച്ച സല്‍സരണിയിലേക്ക് മടങ്ങണമെന്നും ആ സരണിയാണ് സ്വര്‍ഗപാതയിലേക്കുള്ള മാര്‍ഗം അനായാസമാക്കുമെന്നും സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പരയിലെ നാലാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി നന്നായാല്‍ കുടുംബം നന്നാവും. കുടുംബം നന്നായാല്‍ സമൂഹം നന്നാവും. കുടുംബജീവിതവും സാമൂഹികജീവിതവും സുഭദ്രമാക്കണമെന്നും പൈതൃക പാരമ്പര്യപാതയില്‍ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.