Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്‌കെഎസ്എസ്എഫ് പഞ്ചദിന റമളാന്‍ പ്രഭാഷണത്തിന് ഭക്തി നിര്‍ഭര സമാപ്തി.

പരിശുദ്ധ റമളാനിലലെ അവസാന നിമിഷങ്ങളെ ദിവ്യ മുഹൂര്‍ത്തങ്ങളില്‍ നിമഗ്നമാക്കി എസ് കെ എസ് എസ്എഫ് പഞ്ചദിന റമളാന്‍ പ്രഭാഷണ പരമ്പര ഭക്തി നിര്‍ഭരമായി. ആത്മീയ ജ്ഞാനിയങ്ങള്‍ നുകരാനും  പ്രാര്‍ത്ഥനകളില്‍ പങ്കാളികളാവാനും ആയിരങ്ങള്‍ ഭക്തസാന്ദമായ ബാവ മുസ്‌ലിയാര്‍ നഗറിലേക്ക് എത്തിയത്.
കൂട്ടുപ്രാര്‍ത്ഥനക്ക് ദക്ഷിണ കന്നട ജില്ലാ സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്ത്വം നല്‍കി.
സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെര്‍ക്കള അബ്ദുല്ല, പൂക്കോയ തങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, ഹാദി തങ്ങള്‍, ഇ. കെ അബൂബക്കര്‍ നിസാമി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ കുന്നുങ്കൈ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സ്വലാഹുദ്ദീന്‍, ഹമീദ് ഹാജി ചൂരി, ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി,  മുബാറക് ഹസൈനാര്‍ ഹാജി, പാലാട്ട് ഇബ്രാഹിം ഹാജി, ഇസ്ഹാഖ് ഹാജി ചിത്താരി, മീപ്പിരി ശാഫി ഹാജി, കെ. യു ദാവൂദ് ചിത്താരി, എം.എ ഖലീല്‍, റഷീദ് ബെളിഞ്ച, സി.പി മൊയ്തു മൗലവി, മഹ്മൂദ് ദേളി, അഷ്‌റഫ് റഹ്മാനി ചൗക്കി, സുബൈര്‍ ദാരിമി പൈക്ക, അശ്‌റഫ് മിസ്ബാഹി, അബ്ദുല്‍ ഖാദിര്‍ ഫൈസി പള്ളങ്കോട്, യൂനുസ്  ഫൈസി കാക്കടവ്, ഫള്‌ലു റഹ്മാന്‍ ദാരിമി, ഹമീദ് കുണിയ, ഹസന്‍ ശിഹാബ് ഇര്‍ശാദി ഹുദവി ബന്തിയോട്, അശ്‌റഫി ഫൈസി കിന്നിങ്കാര്‍, നാസര്‍ സഖാഫി, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് കൊല്ലമ്പാടി,  മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യു. ബഷീര്‍ ഉളിയത്തടുക്ക, ഹനീഫ് തങ്ങള്‍ ചേരൂര്‍,ഹാരിസ് ഗ്വാളിമുഖം, സിദ്ധീഖ് ബെളിഞ്ച എന്നിവര്‍ സംബന്ധിച്ചു.  സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതവും സിദ്ധീഖ് അസ്ഹരി പാത്തൂര്‍ നന്ദിയും പറഞ്ഞു.