തിരൂരങ്ങാടി: വിശുദ്ധ റംസാന്‍ വിശ്വാസികളുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ റംസാന്‍പ്രഭാഷണം തുടങ്ങി.
ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ യു. ബാപ്പുട്ടി ഹാജി നഗരിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഭാഷണപരമ്പര ഉദ്ഘാടനംചെയ്തു.
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ദുആയ്ക്ക് നേതൃത്വംനല്‍കി. കാളാവ് സെയ്ദലവി മുസ്ലിയാര്‍, സി. യൂസുഫ് ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം. സെയ്ദലവി ഹാജി കോട്ടയ്ക്കല്‍, ഡോ. യു.വി.കെ. മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, മുക്ര അബൂബക്കര്‍ ഹാജി, ഇബ്രാഹിംകുട്ടി ഹാജി എടരിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.





