മലപ്പുറം: വിശുദ്ധ റമളാനിന്റെ ഭാഗമായി മദ്രസാ അദ്ധ്യാപകര്‍ക്ക് നല്‍കുന്ന റമളാന്‍ കിറ്റ് വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാ അദ്ധ്യാപര്‍ക്ക് ഒരു മാസത്തെ വിഭവ വിതരണങ്ങള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലയിലെ വിവിധ റൈഞ്ചുകളില്‍ നടന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാലായിരം അദ്ധ്യാപകര്‍ക്കാണ് കിറ്റ് വിതരണം നടന്നത്. മാനേജ്‌മെന്റ് അസോസിയേഷനും അദ്ധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി സമാഹരിച്ച കിറ്റുകളില്‍ റമളാനിലെ ഒരു മാസത്തേക്കും പെരുന്നാള്‍ ദിവസത്തേക്കുമുള്ള വിഭവങ്ങളാണ് അടങ്ങിയിട്ടുള്ളത്. വിതരണോദ്ഘാനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി.
കൊണ്ടോട്ടി മേഖലാ തല ഉദ്ഘാടനം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും മഞ്ചേരി മേഖല തല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മലപ്പുറം മേഖല തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും കൊളത്തൂര്‍ മേഖല തല ഉദ്ഘാടനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും വണ്ടൂര്‍ മേഖല തല ഉദ്ഘാടനം പി ഹസന്‍ മുസ്‌ലിയാരും പെരിന്തല്‍മണ്ണ മേഖല തല ഉദ്ഘാടനം ഒ.എം.എസ് തങ്ങള്‍ മേലാറ്റൂരും നിലമ്പൂര്‍ മേഖല തല ഉദ്ഘാടനം സലീം എടക്കരയും എടവണ്ണപ്പാറ മേഖല തല ഉദ്ഘാടനം പി എ ജബ്ബാര്‍ ഹാജിയും നിര്‍വഹിച്ചു.
വിവിധ റൈഞ്ചുകളില്‍ നടന്ന വിഭവ വിതരണം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി കുഞ്ഞാണി മുസ്‌ലിയാര്‍, എം.എ ചേളാരി, വാക്കോട് സൈതാലി മുസ്‌ലിയാര്‍, ബി.എസ്.കെ തങ്ങള്‍ നിര്‍വഹിച്ചു.




