മലപ്പുറം: മുസ്‌ലിം വിവാഹങ്ങളില്‍ നടക്കുന്ന ധൂര്‍ത്തും ആഭാസകരമായ പ്രവണതകളും അനിസ്‌ലാമികമാണെന്നും അതിനെതിരെ മഹല്ല് ഖാസി-ഖാത്വീബുമാരും ഭരണാധികാരികളും രംഗത്തുവരണമെന്നും ജനങ്ങള്‍ക്കിടിയില്‍ അവബോധം വളര്‍ത്തണമെന്നും സമസ്ത മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരള ഗവണ്‍മെന്റിന്റെ പലിശ രഹിത ക്ഷേമനിധി പദ്ധതിയില്‍ മുദരിസുമാരെ കൂടി ഉള്‍പ്പെടുത്താനവശ്യമായ ഇടപെടലുകള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണമന്നും ജില്ലാ പ്രസിഡന്റ് അരിപ്ര അബ്ദുറഹിമാന്‍ ഫൈസിയുടെ അദ്ധ്യക്ഷതിയില്‍ സുന്നി മഹലില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. പി സൈതാലി മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുലത്തീഫ് ഫൈസി പാതിരമണ്ണ, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.പി മുഹമ്മദലി ഫൈസി മേലാറ്റൂര്‍, അലവി ഫൈസി കുളപ്പറമ്പ്, സി.കെ മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, അബ്ദുല്ല ആലിം ഫൈസി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.




