Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

'ലൂമിനസ് തോട്ട്‌സ്' പുറത്തിറങ്ങി

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ രചിച്ച 'ദീപ്ത വിചാരം' പുസ്തകത്തിന്റെ ആംഗലേയ പതിപ്പ് 'ലൂമിനസ് തോട്ട്‌സ്' മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സി.വി.എം വാണിമേലിന് നല്‍കി പ്രകാശനം ചെയ്യുന്നു. 

മലപ്പുറം: പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ രചിച്ച 'ദീപ്ത വിചാരം' പുസ്തകത്തിന്റെ ആംഗലേയ പതിപ്പ് പുറത്തിറങ്ങി. കോഴിക്കോട് ജില്ലയിലെ പേരാട് സ്‌കൂളിലെ അദ്ധ്യാപകന്‍ പി.എ നൗഷാദാണ് ഇംഗ്ലീഷിലേക്ക് പുസ്തം മൊഴിമാറ്റം നടത്തിയത്. മത-സമൂഹ്യ-സാസ്‌കാരിക-രാഷ്ട്രീയ രംഗത്തെ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള സമരണകളോടെയാണ് അവസാനിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നവാസ് നിസര്‍ മുഖവുരയെഴുതിയ പുസ്തകം ഒലീസ് പബ്ലിക്കേഷനാണ് പുറത്തിറക്കുന്നത്. കേരളത്തിന്റെ പ്രിയ പുത്രന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സീമന്ത പുത്രനായ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ 1994-ല്‍ അലീഗഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദമെടുത്തത്. പ്രസ്തുത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1995-ല്‍ അറിബിക് ഡിപ്ലോമയും കരസ്ഥമാക്കി. 1966-98 വര്‍ഷത്തില്‍ സെബര്‍ സ്‌കൂള്‍ ഓഫ് മനേജ്‌മെന്റില്‍നിന്ന് എം.ബി.എ ബിരുദം നേടി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സ്റ്റേറ്റ് വര്‍ക്കി കമ്മിറ്റി അംഗമായ അദ്ദേഹം നിരവധി മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാരവാഹി കൂടിയാണ്. സച്ചാര്‍ പരിഹാരം തേടുമ്പോള്‍'' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് തങ്ങള്‍. കോഴിക്കോട് നടന്ന ചടങ്ങില്‍ മുസ്‌ലിം അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പുസ്തകം സി.വി.എം വാണിമേലിന് നല്‍കി പ്രകാശനം ചെയ്തു. ഉമര്‍ പാണ്ടികശാല, അബ്ദുറസാഖ് മാസ്റ്റര്‍, ഖുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീന്‍ കണ്ണേത്ത്, സയ്യിദ് അഹ്മദ് ബാഫഖി, സയ്യിദ് ഫസല്‍ ബാഫഖി, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.