മലപ്പുറം: തിരൂരങ്ങാടി താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ആസ്ഥാന മന്ദിരം സ്ഥാപിക്കാന്‍ മമ്പുറം മിഫ്താഹുല്‍ ഹുദാ മദ്രസയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. താലൂക്ക് സമസ്ത പ്രസിഡന്റ് എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ കോട്ടുമല അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തിന് മുന്നോടിയായി നടന്ന മമ്പുറം മഖാം സിയാറത്തിന് അബ്ദുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. എം.കെ. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ കോട്ടുമല (പ്രസിഡന്റ്) പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുമഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (വൈ.പ്രസിഡന്റുമാര്‍) സി.എച്ച് ത്വയ്യിബ് ഫൈസി (ജന:സെക്രട്ടറി) അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംമ്പുറം (ട്രഷറര്‍) എന്നിവരടങ്ങുന്ന 60 അംഗ കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞടുപ്പിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. . പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ബാവ ഫൈസി തലപ്പാറ പ്രസംഗിച്ചു. സി.എച്ച് ത്വയ്യിബ് ഫൈസി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം വിഷയവാതരണവും മജീദ് ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.





