ദുബൈ : "രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' യുടെ ഭാഗമായി SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ദേര ലാൻഡ് മാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് മനുഷ്യ ജലികയും, ഫെബ്രുവരി 19 മുതൽ 22 വരെ തൃശൂർ സമർഖ ന്ദിൽ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സിൽവർ ജൂബിലി ഗ്രാൻഡ് ഫിനാലെ ഐക്യ ദാർഡ്യ സമ്മേളനവും നടക്കും.നാസർ ഫൈസി കൂടത്തായി "രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന വിഷയത്തിൽ പ്രമേയ പ്രഭാഷണം നടത്തും.തുടർന്ന് എസ്.കെ.എസ്. എസ്.എഫ് ന്റെ 500 വളണ്ടിയർമാർ ചേർന്ന് ജാലിക തീർത്ത് - ജാലിക പ്രതിജ്ഞയെടുക്കും..സഫവാൻ ആൻഡ് പാർട്ടി ദേശീയ ഗാനം ആലപിക്കും.അബ്ദുസ്സലാം ബാഖവി (വൈസ് പ്രസിഡന്റ്, ദുബൈ സുന്നി സെന്റര്),പി.കെ .അൻവർ നഹ(പ്രസിഡന്,ദുബൈ KMCC),കെ .ബാലകൃഷ്ണൻ (പ്രസിഡന്റ് ,ഷാർജ ഇന്ത്യൻ അസോസിയേഷൻ),ജലീൽ പട്ടാമ്പി (എഡിറ്റർ ,മിഡിലീസ്റ്റ് ചന്ദ്രിക ),പി.പി.ശശീന്ദ്രൻ (എഡിറ്റർ ,മാതൃഭൂമി ),ഇബ്രാഹിം മുറിചാണ്ടി (സെക്രട്ടറി ,ദുബൈ KMCC ),പി.മോഹൻകുമാർ,സയ്യിദ് ശുഹൈബ് തങ്ങൾ (പ്രസിഡന്റ് എസ്.കെ.എസ്.എസ്. എഫ് യു.എ.ഇ .നാഷനൽ കമ്മിറ്റി),ഹുസൈൻ ദാരിമി ,ഷൌ ക്കത്തലി ഹുദവി ,നിഷ് മേലാറ്റൂർ (ദർശന TV ),എന്നിവർ പ്രസംഗിക്കും.തുടർന്ന് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സിൽവർ ജൂബിലി ഗ്രാൻഡ് ഫിനാലെ ഐക്യ ദാർഡ്യ സമ്മേളനത്തിൽ പ്രമുഖ വാഗ്മി സിറാജുദ്ധീൻ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തും.ഈ വർഷത്തേ പ്രവാസി ഭാരതിയ പുരസ്കാരം ലഭിച്ച അഷ്‌റഫ് താമരശ്ശേരിയെ ചടങ്ങിൽ ആദരിക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവൻ [പ്രവര്ത്തകരും രംഗത്തിറങ്ങണമെന്ന് സ്റ്റേറ്റ് നേതാക്കൾ ആവശ്യപ്പെട്ടു.
.jpg)




