Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുസ്‌ലിം വേള്‍ഡ് ലീഗ് കോണ്‍ഫ്രന്‍സ് ശൈഖുല്‍ ജാമിഅ പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രബന്ധമവതരിപ്പിക്കും

മുസ്‌ലിം വേള്‍ഡ് ലീഗ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ യാത്രയപ്പ് നല്‍കുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഹാജി കെ മമ്മദ് ഫൈസി, പി.എസ്.എച്ച് തങ്ങള്‍, പി.കെ ലത്തീഫ് ഫൈസി സമീപം. 
മലപ്പുറം: മെയ് 10 മുതല്‍ 14 വരെ അഞ്ചു ദിവസങ്ങളിലായി മക്കയില്‍ നടക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗ് (ഫിഖ്ഹ് കൗണ്‍സില്‍) കോണ്‍ഫ്രന്‍സില്‍ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പളുമായ പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രബന്ധമവതരിപ്പിക്കും. കറന്‍സി വിനിമയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുആവള അനില്‍ ഇല്‍തിസാം ബി ബയ്ഇല്‍ അമലാത്ത് എന്ന വിഷയത്തലാണ് പ്രബന്ധമവതരിപ്പിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും മന്ത്രിമാരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സിലെ ഇന്ത്യന്‍ പ്രതിനിധിയാണ് ആലിക്കുട്ടി മുസ്‌ലിയാര്‍. മുന്‍വര്‍ഷം നടന്ന മുസ്‌ലിം വേള്‍ഡ് ലീഗ് കോണ്‍ഫ്രന്‍സിലും അദ്ദേഹം പങ്കെടുത്ത് പ്രബന്ധമവതിരിപ്പിച്ചിരുന്നു. 
കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പാണക്കാട് വെച്ച് നടന്ന യാത്രയപ്പ് സംഗമം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഹാജി കെ മമ്മദ് ഫൈസി, പി.എസ്,എച്ച് തങ്ങള്‍ ഖത്തര്‍, പി.കെ ലത്തീഫ് ഫൈസി എന്നിവര്‍ സംബന്ധിച്ചു.