Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആമില സംഗമങ്ങള്‍ക്ക് തുടക്കമായി ഇന്ന് (ശനി) നിലമ്പൂരിലും പെരിന്തല്‍മണ്ണയിലും

മലപ്പുറം: സുന്നി യുവജന സംഘം ആമില അംഗങ്ങളുടെ സമ്പൂര്‍ണ സംഗമങ്ങള്‍ക്ക് തുടക്കമായി. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സംഗമങ്ങളില്‍ പ്രബോധനത്തിനും ആത്മീയതക്കും ഊന്നല്‍ നല്‍കുന്ന പത്തു സെഷനുകളാണ് സംവിധാനിച്ചിട്ടുള്ളത്. ഏറനാട്, കോട്ടക്കല്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ സംഗമങ്ങള്‍ സമാപിച്ചു. ഇന്ന് (ശനി) കാലത്ത് 9 മണിക്ക് നിലമ്പൂരിലും പെരിന്തല്‍മണ്ണയിലും സംഗമങ്ങള്‍ നടക്കും. നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ തഹ്ഫീളുല്‍ ഖുര്‍ആന്‍ (ഇസ്‌ലാമിക് സെന്റര്‍) കാമ്പസില്‍ നടക്കുന്ന സംഗമം സംസ്ഥാന സെക്രട്ടറി പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അസീസ് മുസ്‌ലിയാര്‍ മൂത്തേടം, ടി.എച്ച് ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, എ.പി യഅ്ഖൂബ് ഫൈസി, പി.ടി അലി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ വിഷയാവതരണങ്ങള്‍ നടത്തും. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സലീം എടക്കര കര്‍മ്മ പദ്ധതി അവതരിപ്പിക്കും. മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സോടെ സംഗമങ്ങള്‍ സമാപിക്കും. ഒമ്പതിന് പാണക്കാട് വെച്ച് മലപ്പുറം മണ്ഡലം സംഗമം നടക്കും. 15 ന് തവനൂര്‍, താനൂര്‍, 17 ന് മഞ്ചേരി, 19 ന് വണ്ടൂര്‍, 21 ന് തിരൂര്‍, വേങ്ങര സംഗമങ്ങള്‍ നടക്കും. പി.കെ ലത്തീഫ് ഫൈസി 9895354099