മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറും ഏകദിന ശില്‍പശാലയും ഇന്ന് (ശനി) മലപ്പുറം സുന്നി മഹലില്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റും 2 മണിക്ക് റൈഞ്ച് ഭാരവാഹികളുടെ സാരഥീ സംഗമവും നടക്കും. വൈകുന്നേരം 3 മണിക്ക് ''അറബിക് സര്‍വകലാശാല പിഴച്ചതാര്‍ക്ക്'' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എ, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുന്‍ എം.പി ടി.കെ ഹംസ, പി ഉബൈദുല്ല എം.എല്‍.എ, ആര്യാടന്‍ ശൗക്കത്ത്, കെ.പി മുസ്തഫ, സത്താര്‍ പന്തല്ലൂര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, നൗഷാദ് മണ്ണിശ്ശേരി പങ്കെടുക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിഷയാവതരണം നടത്തും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്ററാകും.
കെ.ടി ഹുസൈന്‍ കുട്ടി മൗലവി
സെക്രട്ടറി
9947133324




