Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ARTICLES

കേരളത്തിലെത്തുന്ന ഉത്തരേന്തന്‍ വിദ്യാര്‍ഥികളെ ചുറ്റിപ്പറ്റി കഴിഞ്ഞ ഒന്നുരണ്ട് ദിവസമായി ചില വിവാദങ്ങള്‍ ആരൊക്കെയോ മനപ്പൂര്‍വും പടച്ചുവിടുന്നുണ്ട്. വിദ്യഭ്യാസം അവകാശമായി മാറിയ ഭാരതത്തില്‍ പഠനത്തിന്‌ വേണ്ടി മൈലുകള്‍ താണ്ടിയെത്തിയ വിദ്യാന്വേഷകരേയും രക്ഷാകര്‍ത്താക്കളേയും വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന മാതൃകാസ്ഥാപനങ്ങളേയും കുറ്റവാളികളായി ചിത്രീകരിച്ചിരിക്കുന്നു. ഭാരതത്തിന്‌ സിവില്‍ സര്‍വ്വീസിലേക്ക്‌ പേലും വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്‌ത മഹല്‍സ്ഥാപനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു.നന്മകളുടെ വറ്റാത്ത ഉറവിടങ്ങളില്‍ നഞ്ഞ്‌ കലര്‍ത്തിയിരിക്കുന്നു. സല്‍സംസ്‌കൃതിയുടെ വ്യാപനത്തിന്‌ സമൂഹം നല്‌കുന്ന ആദരവിന്‌ മങ്ങലേല്‍പ്പിച്ചിരിക്കുന്നു
കേരളത്തിലെ അനാഥാലയങ്ങള്‍ മനുഷ്യക്കടത്തിന്‍റെ കേന്ദ്രങ്ങളാണെന്നൊരു തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ സര്‍ക്കാറിന്റേടയും ചില മാധ്യമങ്ങളുടേയും ഭാഗത്ത്‌ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമീപനങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്‌. ബന്ധപ്പെട്ടവര്‍ ഇനിയും കണ്ണടച്ചിരുട്ടാകാനിരുന്നാ‍ല്‍ വിദ്യഭ്യാസത്തോടും പുരോഗമന പ്രവര്‍ത്തനങ്ങളോടും സല്‍കര്‍മ്മ ചരിത്രത്തോടുമുള്ള ഏറ്റവും വലിയ വഞ്ചനയായിരിക്കുമത്‌.
more reading>>

നിതാഖാത്ത്

പിണങ്ങോട് അബൂബക്കര്‍
രുമ്പ് കട്ടിലിലിട്ട കോസടിയുടെ ചുളിവുകളില്‍ മൂട്ടകള്‍ കുടുംബമായി താമസമാണ്. ജോലി കഴിഞ്ഞെത്തി ക്ഷീണിച്ചുറങ്ങുമ്പോള്‍ മൂട്ടകടി അറിയാറില്ല. ഒഴിവ് ദിവസങ്ങളാണ് പ്രശ്‌നം.
അയല്‍പക്കത്തെ ശിഹാബ് പത്രാസില്‍ നടക്കുന്നതും, കെട്ടിപ്പൊക്കിയ ബംഗ്ലാവില്‍ പാര്‍ക്കുന്നതും കണ്ടപ്പോള്‍ ഉപ്പയാണ് ഒരു ദിവസം പറഞ്ഞത് മോനേ കുഞ്ഞാപ്പാ ഇജ്ജ് ഇങ്ങനെ നടന്നാ മതിയോ? അന്റെ തായേം, മേലേം ഉള്ള മാളും കുഞ്ഞുമ്മും ഇജ്ജ് കാണ്ണില്ലേ- ഓലേ ഒരു ബൈക്കാക്കണ്ടെ. ഇന്ക്ക് ഇനി ഐന് കയ്ഞ്ഞൂന്ന് ബെരൂല. ഇന്റെ കൊണക്കേട് അനക്കറിയാലോ. ഉപ്പാക്ക് ബ്ലോക്ക് മൂന്നാണന്നാണ് ഡോക്ടര്‍ പറഞ്ഞത്. പള്ളിയിലേക്ക് വലിഞ്ഞു നടന്നാല്‍ ശ്വാസം മുട്ട് കൂടും. പതുക്കെ പതുക്കെ നടക്കാനേ പറ്റു. ഉമ്മാക്കും നല്ല സുഖം പോര. എന്നും ഊരവേദനയാണ്. പിന്നെ ചെറിയ അനിയന്‍ ശഫീഖ് എട്ടാം ക്ലാസിലെത്തിട്ടേ ഉള്ളു. പത്താം തരത്തിന്റെ മേലെ പഠിക്കാന്‍ പത്ത് നാഴിക പോകണം അതൊക്കേ നടക്ക്വാ ആവോ?more reading>>
ഏക സിവില്‍കോഡ് വാദികള്‍ക്ക് പുതിയകൂട്ട്
പിണങ്ങോട് അബൂബക്കര്‍
2013 സെപ്തംബര്‍ 24ന് കോഴിക്കോട് ഹൈസണില്‍ യോഗം ചേര്‍ന്നത് കേരളത്തിലെ ആധികാരിക മുസ്‌ലിം സംഘടനാ പ്രതിനിധികളാണ്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, മുസ്‌ലിം ലീഗ്, മുജാഹിദ് (ഇരുവിഭാഗം), ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമാ,  എം.ഇ.എസ്.  എം.എസ്.എസ്)
ക്ഷണിക്കാതിരുന്നത്  ഒന്ന്, എസ്.ഡി.പി.ഐ, രണ്ട് - കാന്തപുരം വിഭാഗം. ഈ രണ്ടുവിഭാഗവും മുഖ്യധാരയിലോ, മുസ്‌ലിം പൊതുജീവിതത്തിലോ ഇടമുള്ളവരല്ല.more reading>>
കേശവിവാദം നിര്‍ത്താന്‍ സമയമായി
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 
തിരുകേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ആദ്യം മുസ്ലിം സമുദായത്തിലും പിന്നീട് പൊതുസമൂഹത്തിലും വ്യാപിച്ച ചര്‍ച്ച ഇപ്പോള്‍ സര്‍ക്കാറിനും കോടതിക്കും മുമ്പാകെ ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാധികാരികളുടെയും കേശാനുകൂലികളുടെയും അവിശുദ്ധബാന്ധവത്തില്‍ അതിനര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയി. രാഷ്ട്രീയ വിവാദങ്ങളുടെ ലാഘവത്തില്‍ പ്രശ്നത്തെ നോക്കിക്കാണുകയും കാലം അതിനെ വിസ്മൃതമാക്കുമെന്ന് വ്യാമോഹിക്കുകയുംചെയ്ത തല്‍പരകക്ഷികളുടെ കണ്ണു തുറപ്പിക്കുന്ന നിര്‍ണായക വഴിത്തിരിവുകളാണ് ഈ വിഷയത്തിലിപ്പോള്‍ ഉണ്ടായിരിക്കുന്നത്. തിരുകേശത്തെ കുറിച്ച വിശദീകരണങ്ങളില്‍ വൈരുധ്യങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു.more reading>>
''മുഹമ്മദന്‍ ലോ'' യും, ശരീഅത്തും, നിയമപരിരക്ഷയും
പിണങ്ങോട് അബൂബക്കര്‍
ബ്രട്ടന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളും, സമ്പ്രദായങ്ങളും അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് സിവില്‍, ക്രമിനല്‍ നിയമങ്ങള്‍ മതാധിഷ്ടിതമായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണകൂടം അധികാരം നല്‍കി.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള കോടതികളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കാന്‍ മുസ്‌ലിം പണ്ഡിതരെ നിയമിച്ചു കൊടുത്തിരുന്നു. 1864 അത്തരം പണ്ഡിതന്മാര്‍ക്ക് ഉപദേശസമിതി സ്ഥാനം നല്‍കിയിരുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പലവകുപ്പുകളും കൂട്ടി ചേര്‍ത്ത് നിയമം നടപ്പിലാക്കി അതോടെ ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതായി. 1860 ബ്രിട്ടീഷ് നിയമമനുസരിച്ചുള്ള പീനല്‍കോഡ് നടപ്പിലാക്കിയതോടെ മുഹമ്മദന്‍ ക്രിമിനല്‍ ലോ പൂര്‍ണ്ണമായും ഇല്ലാതായി.more reading>>
മധ്യ പൗരസ്ത്യ നാടുകളിലും ചില ആഫ്രിക്കന്‍ നാടുകളിലും ഉപയോഗത്തിലുള്ളതാണ് അറബി ഭാഷ. 177 മില്യണ്‍ ജനങ്ങളുടെ മാതൃഭാഷയാണ് അറബി. ലോകത്ത് അധിവസിക്കുന്ന ഇരുന്നൂറ് കോടിയോളം വരുന്ന മുസ്‌ലിംകള്‍ ദിനേനെ ബന്ധപ്പെടുന്ന അത്യുല്‍കൃഷ്ട ഭാഷയാണത്. ഐക്യരാഷ്ട്ര രക്ഷാ സമിതി ആറാമതു ഭാഷയായി അറബി അംഗീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഈ ഭാഷ എത്തിയത് അറബി വ്യാപാരികള്‍ വഴിയാണ്. പ്രയോഗിച്ചു തുടങ്ങിയത് മാലിക് ബ്‌നു ദീനാറിലൂടെ. ഒന്നാമത്തെ അറബി ഭാഷാ പരിചയം നടന്നിരിക്കുക കൊടുങ്ങല്ലൂരിലാവണം. അവിടെയാണല്ലോ പ്രഥമ പള്ളി സ്ഥാപിതമായത്.  more reading>>

പ്രവാചകന്‍ എന്ന പ്രകാശം 
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ 
“നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്”(വി.ഖു)
 ഭൂമിയിലെ ആവാസ വ്യവസ്ഥകള്‍ താളം തെറ്റാതെ ഇടപെടാനുള്ള പാഠങ്ങളാണ് തിരുചര്യ. മനുഷ്യര്‍ക്കെന്ന പോലെ സകല ജീവികള്‍ക്കും ഇരതേടാനും ജീവിക്കാനും പ്രജനനം നടത്താനുമുള്ള അവകാശം സ്ഥാപിക്കുകയാണ് പ്രവാചകന്‍. കമ്പോളവല്‍കൃതമാവരുത് സാമ്പത്തിക വ്യവഹാരങ്ങള്‍ എന്നാല്‍ കമ്പോള സാധ്യതകള്‍ നിരാകരിച്ചു സന്യസിക്കുകയുമല്ല ഇസ്ലാം. ഭരണം, സാമ്പത്തിക കാഴ്ച്ചപ്പാടുകള്‍, സാമൂഹ്യബാധ്യതകള്‍ സൗഹൃദ പരിസരങ്ങളിലൂടെ വളര്‍ത്താനാണ് ഇസ്ലാമിന്റെ അധ്യാപനം. കാര്‍ഷിക വീക്ഷണങ്ങള്‍ ഉന്നതമായിരുന്നു. തൊഴിലിന് മുന്തിയ ഇടവും പദവിയും നല്‍കി
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട അധ്യാപനങ്ങള്‍ നമുക്ക് തിരുനബി(സ)യില്‍ കാണാന്‍ കഴിയും. നമ്മുടെ ജീവിതത്തിന് വഴിയേകുന്ന ആ റസൂലിനോട് ആര്‍ക്കും അനുരാഗമുണ്ടാകും more...


സെയ്തു മുഹമ്മദ് നിസാമി 
(ഡയറക്ടര്‍, വാഫി അക്കാദമിക് കൌണ്‍സില്‍ & പ്രിന്സിപാല്‍ റഷീദിയ്യ എടവണ്ണപ്പാറ)

‘മത ഭൗതിക വിദ്യകളുടെ സമന്വയം അസാധ്യമാണെന്നും അവ പരസ്പര വിരുദ്ധമാണെന്നും വിചാരിക്കുന്നത് ധിഷണാ ദൗര്‍ബല്യം കൊണ്ടാണ്. നാം ഈ ചിന്തയെ തൊട്ട് അല്ലാഹുവില്‍ അഭയം തേടുന്നു. ഭൗതികവിദ്യ ഭക്ഷണവും മതവിദ്യ ഔഷധവുംപോലെ രണ്ടും അനിവാര്യമാണ്.’ പ്രത്യുല്‍പന്നമതിയായ ഇമാം ഗസാലി (റ) യുടെ പ്രസ്താവനയിലുള്ളതാണ് ഈ മൊഴികള്‍. കേരളത്തിലെ മതപ്രസംഗ സ്റ്റേജുകളില്‍ നിറസാന്നിധ്യമായിരുന്ന പണ്ഡിതനാണ് തഴവാ മൗലവി. കാല്‍ നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിന്താബന്ധുരമായ കാവ്യ ശകലങ്ങളിലെ ഈ വരി ശ്രദ്ധേയമാണ്.more.....

ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10). യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം. റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. more>>>>

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 
പ്രാര്‍ഥന നിറഞ്ഞ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പറുദീസയുടെ റയ്യാന്‍ കവാടങ്ങള്‍ തുറന്ന് റംസാനെത്തി. ഉപേക്ഷയുടെ, വെടിയലിന്റെ പുതിയ ശീലവും സംസ്‌കാരവുമാണ് വിശുദ്ധ റംസാന്റെ നേട്ടം. അന്നം, പാനം, ഭോഗം എന്നീ ജന്മതൃഷ്ണകള്‍ ബോധപൂര്‍വം വേണ്ടെന്നുവെക്കാനുള്ള ത്യാഗമാണ് നോമ്പിന്റെ അകക്കരുത്ത്. 
വിശപ്പാണ് ലോകത്തെ ഏറ്റവുംവലിയ അനുഭവം. അത് നിവര്‍ത്താനുള്ള പ്രദക്ഷിണം തന്നെയാണ് നമ്മുടെ ജീവിതം . സൃഷ്ടിക്കും സ്രഷ്ടാവിനും ഇടയിലുള്ള പാലംപണിയാന്‍ അല്ലാഹു വിശപ്പ് തിരഞ്ഞെടുത്തതും അതുകൊണ്ടു തന്നെയായിരിക്കണം. നോമ്പ് എനിക്കുള്ളതാകുന്നു. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്നാണ് ദൈവവചനം. ഒരുപിടി വിശപ്പുകളെ അടക്കിനിര്‍ത്തുമ്പോഴാണ് നോമ്പ് അല്ലാഹുവിനുള്ളതാകുന്നത്. കണ്ണ്, കാത് തുടങ്ങിയ അവയവങ്ങള്‍ക്ക് പുറമെ നമ്മുടെ ചിന്തകള്‍ക്ക് വരെ നോമ്പുണ്ട്. more..


ജുമാ നമസ്‌കാരത്തിനുള്ള ബാങ്കൊലി കേട്ട് പാണക്കാട് മസ്ജിദിലെത്തുമ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ മഖ്ബറയ്ക്കരികില്‍ ഉമ്മയുടെയും ഭാര്യയുടെയും ഇടയില്‍ മുട്ടുകുത്തിനിന്ന് നിസാര്‍ കരയുകയായിരുന്നു. രണ്ടു കാലുകളും തളര്‍ന്ന് നടക്കാന്‍ ശേഷിയില്ലാതെ മുട്ടിലിഴയുന്ന നിസാറിന്റെ കൈപിടിച്ച് ഉമ്മ പാത്തു മഖ്ബറയിലേക്ക് നോക്കി എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. നമസ്‌കാരത്തിനും സിയാറത്തിനുമായി പിന്നെയും ഒരുപാട് പേര്‍ പാണക്കാട്ടെ പള്ളിയിലേക്ക് വന്നുകൊണ്ടിരുന്നു. പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവില്‍നിന്ന് വളരെപ്പെട്ടെന്ന് ഉത്തരംകിട്ടുന്ന റംസാനില്‍ പാണക്കാട്ടെ പള്ളി വിശ്വാസികള്‍ക്കുമുന്നില്‍ ആശ്വാസത്തണല്‍ വിരിക്കുകയാണ്. more