Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

DSC


ദുബൈ സുന്നി സെന്റര്‍ 
പ്രവാസി മലയാളി സമൂഹത്തിന്റെ വഴികാട്ടി 

 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും, കീഴ്ഘടകങ്ങളുടെയും ഒട്ടേറെ സജീവ പ്രവര്‍ത്തകരും, നേതാക്കളും, അനുഭാവികളും, അധിവസിക്കുന്ന ഭൂമികയാണ് വൈവിധ്യങ്ങളുടെ ഭുമിയായ ദുബൈ. കേരളീയ മുസ്ലിം സമൂഹത്തിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന മത ബോധവും, താനുള്‍ക്കൊള്ളുന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്നാലാവും വിധം പങ്കു വഹിക്കാന്‍ അവര്‍ കാണിക്കുന്ന താല്‍പര്യവുമാണ് മറ്റുള്ളവരില്‍ നിന്ന് മലയാളിയെ തീര്‍ത്തും വ്യത്യസ്തനാക്കുന്നത്. 
അത് കൊണ്ട് തന്നെ പ്രവാസ ജീവിതത്തിന്റെ പരിമിതികള്‍ക്കിടയിലും, സമസ്തയുടെ പ്രവര്‍നത്തനങ്ങള്‍ക്ക് ശക്തി പകരുവാനും, ആ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കു നിര്‍വ്വഹിക്കുവാനും ഇവിടെടയുള്ള അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ സംഹിതയുള്‍ക്കൊള്ളുന്നവര്‍ക്ക് അവസരമൊരുക്കുന്നതിനായി രൂപം നല്‍കപ്പെട്ട അനുഗ്രഹീത കൂട്ടൊരുമയാണ് ദുബൈ സുന്നി സെന്റര്‍. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലേറെയായി ദുബൈയില്‍  സ്തുത്യര്‍ഹമായ രീതിയില്‍ ദീനീ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുബൈ സുന്നി സെന്റര്‍, ഇന്ന് ദുബൈയിലെ പ്രവാസി മലയാളി സമൂഹത്തിനിന്റെ കരുത്തുറ്റ അത്താണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. 
മഹാനായ മര്‍ഹൂം ശംസുല്‍ ഉലമയുടെ അനുഗ്രഹാശിസുകളോടെ, 1990 ലാണ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നേത്യത്വത്തില്‍ ദുബൈ സുന്നി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. തികച്ചും പ്രതികൂലമായിരുന്ന ആ സാഹചര്യത്തില്‍ വളരെയെറെ പ്രയാസങ്ങളും, പ്രതിബന്ധങ്ങളും തരണം ചെയ്താണ് നിഷ്‌കാമ കര്‍മ്മികളായ ഏതാനും പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമത്തിലൂടെ ഈ പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. അവര്‍ക്കെല്ലാം അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ 
പ്രവര്‍ത്തന വീഥിയില്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ , അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ദുബൈ ഗവണ്‍മെന്റിനു കീഴിലെ മത കാര്യ വകുപ്പിന്റെ അംഗീകാരമുള്ള ഔദ്യോഗിക സംഘടനയായി ദുബൈ സുന്നി സെന്റര്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. സാമൂഹിക , സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലൊക്കെയും തനതായ വ്യക്തി മുദ്ര പതിപ്പിക്കാനും, അതു വഴി വലിയൊരു സമൂഹത്തിന്റെ അത്താണിയായി മാറാനും ദുബൈ സുന്നി സെന്ററിനു സാധിച്ചിട്ടുണ്ട്. 


ദുബൈ സുന്നി സെന്റര്‍ മദ്രസ

1992 ല്‍ ആദരണീയരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാല്‍ തുടക്കം കുറിക്കപ്പെട്ട സെക്കണ്ടറി മദ്രസ തന്നെയാണ് ദുബൈ സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രസ്താവ്യ സ്ഥാനമര്‍ഹിക്കുന്നത്. കേരളീയ സാഹചര്യത്തില്‍ ലഭ്യമായിരുന്ന തങ്ങളുടെ പിഞ്ചു മക്കളുടെ സംസ്‌കരണ പരിപാലന സംവിധാനങ്ങള്‍ പ്രവാസ ഭൂമിയില്‍ സകുടുംബം ജീവിക്കുന്ന തങ്ങളുടെ മക്കള്‍ക്ക് അന്യമായിപ്പോകരുതെന്ന ഒരു കൂട്ടം രക്ഷിതാക്കളുടെ ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നാണ് ഇത്തരമൊരു ചിന്താഗതി ദുബൈ സുന്നി സെന്റര്‍ ഏറ്റെടുത്തത്. സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠ്യ പദ്ധതിയനുസരിച്ച് അധ്യയനം നടത്താന്‍ ദുബൈ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ച ഒരോയൊരു സംഘടനയും ദുബൈ സുന്നി സെന്റര്‍ തന്നെയാണ്. പ്രസ്തുത സിലബസ് പ്രകാരം നടന്നു വരുന്ന മദ്രസയില്‍ ഇന്ന് രണ്ടു ഷിഫ്റ്റുകളിലായി 700 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ മത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള റെഗുലര്‍ ബാച്ച് , ശനി ഞായര്‍ ദിവസങ്ങളിലെ വീക്കെന്റ് ബാച്ച് എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് ഇപ്പോള്‍ മദ്രസ പ്രവര്‍ത്തിക്കുന്നത്. രണ്ടു ബാച്ചുകളും സമസ്ത പൊതു പരീക്ഷകളിലും മറ്റും തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. കലാസാഹിത്യ രംഗങ്ങളിലും മറ്റും തങ്ങളുടെതായ സ്ഥാനം ഉറപ്പിക്കാന്‍ ദുബൈ സുന്നി സെന്റര്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് എക്കാലവും സാധിച്ചിട്ടുണ്ട്. ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സഹായകമായ പരിശീലനങ്ങള്‍ സുന്നി സെന്റര്‍ മദ്രസ അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ കേരളീയ സാഹചര്യത്തിനു തുല്യമായ ഒരു സാംസ്‌കാരിക ശിക്ഷണ സാഹചര്യം ഈ പ്രവാസ ഭുമിയില്‍ ഒരുക്കാന്‍ ദുബൈ സുന്നി സെന്റര്‍ മദ്രസക്കു സാധിച്ചിട്ടുണ്ട് 

ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ടും, ശ്രദ്ധേയ പണ്ഢിതനും , വാഗ്മിയുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി ചെയര്‍മാനായ ഒരു സബ്കമ്മറ്റിയാണ് മദ്രസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്. നിലവില്‍ മദ്രസയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നവത് ഇവരാണ് 

1) അബ്ദുല്‍ നാസര്‍ മൗലവി വിളക്കോട്      സ്വദ്ര്‍ മുഅല്ലിം 
2) ബശീര്‍ മൗലവി ഓമാനൂര്‍       അസി സ്വദ്ര്‍ 
3) ജലാലുദ്ദീന്‍ മൗലവി കണ്ണൂര്‍        മുഅല്ലിം
4) ഇബ്രാഹീം ഫൈസി പെരുമാളാബാദ് മുഅല്ലിം 
5) അബൂബക്കര്‍ ദാരിമി മണ്ണാര്‍ക്കാട്         മുഅല്ലിം 
6) മുസ്ഥഫാ ദാരിമി മണ്ണാര്‍ക്കാട് മുഅല്ലിം 
7) ഹുസൈന്‍ മൗലവി മടവൂര്‍         മുഅല്ലിം 


മത വിജ്ഞാന വേദികള്‍ 

മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് പഠന, പരിശീലന സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം പ്രവാസി സമൂഹത്തിലെ പൊതുജന സാമാന്യത്തിനും ദുബൈ സുന്നി സെന്റര്‍ മത പരമായ ഉപരി പഠനത്തിനും സംശയ നിവാരണങ്ങള്‍ക്കും അവസരമൊരുക്കുന്നു. ദുബൈ മതകാര്യ വകുപ്പിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങി ദുബൈയുടെ വിവിധ ഭാഗങ്ങളിലെ പള്ളികള്‍ കേ ന്ദ്രീകരിച്ച് വര്‍ഷങ്ങളായി ദുബൈ സുന്നി സെന്ററിനു കീഴില്‍ പഠനക്ലാസുകള്‍ നടന്നുവരുന്നു. ഇതു വഴി ജീവിത നിവ്യത്തിക്കായി കടല്‍കടക്കേണ്ടിവന്ന പ്രവാസി സമൂഹത്തിന് അവരുടെ നാട്ടിലേതിനു സമാനമോ അതിലുപരിയോ ആയ ബോധവല്‍കരണ സാഹചര്യങ്ങളൊരുക്കാന്‍ ദുബൈ സുന്നി സെന്ററിനു സാധിക്കുന്നു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ നിലവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളിലായി പത്തിലധികം പള്ളികളില്‍ സെന്ററിന്റെ മേല്‍ നോട്ടത്തില്‍ ഇത്തരം വാരാന്ത പഠനവേദികള്‍ നടന്നു വരുന്നു 

നിലവില്‍ ദുബൈ സുന്നിസെന്റര്‍ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന പരിപാടികള്‍ ഇവയാണ് 

1) ദിവസം സ്ഥലം ,സമയം പ്രഭാഷകന്‍
ഞായര്‍,തിങ്കള്‍,ചൊവ്വ ഗ്ലാസ് പള്ളി ഹാമിദ് കോയമ്മ തങ്ങള്‍
          (രാത്രി 09)  

ശനി         ഖാലിദ് പള്ളി അലവിക്കുട്ടി ഹുദവി 


ശനി        ബര്‍ദുബൈ വലിയ പള്ളി മുഹമ്മദ് സിറാജ് ഹുദവി 


തിങ്കള്‍ ഹാരിബ് പള്ളി   അബ്ദുസ്സലാം ബാഖവി              ( 10.30 )


ബുധന്‍                     റഫാ മസ്ജിദ്(ഇശാക്ക് ശേഷം) ശൗകത്ത് അലി ഹുദവി 

  
ബുധന്‍                              ലൂതാ മസ്ജിദ് (ക്ലോക് ടവര്‍) അബ്ദുല്‍ ഖാദിര്‍ അസ്അദി 


വ്യാഴം                                       ദല്‍മൂക് മസ്ജിദ് ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് 

വെള്ളി                                         ഖുലഫാഉര്‍ റാശിദീന്‍ സിംസാറുല്‍ ഹഖ് ഹുദവി


ഖുത്വുബ പരിഭാഷകള്‍ 
(ജുമുഅക്ക് ശേഷം)


ഖാലിദ് മസ്ജിദ് ,നായിഫ് ശൗകത്ത് അലി ഹുദവി

അല്‍ ഫുതൈ്വം , നായിഫ് അബ്ദുര്‍റഹ്മാന്‍ വാഫി 

ഖുലഫാഉര്‍റാശിദീന്‍, നഖീല്‍ മുസ്ഥഫാ ദാരിമി

മസ്ജിദുല്‍ ഈമാന്‍, നായിഫ് അബ്ദുല്‍ നാസിര്‍ ഹുദവി
(ഉര്‍ദു)


അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ് , ഖുസൈസ് ഇബ്രാഹീം ഫൈസി