കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സംഘടനയുടെ കാര്യധര്ഷിയായി 40 വര്‍ഷതോള്ളം പ്രവര്‍ത്തിച്ച അപൂര്‍വ വെക്തിത്ത്വമാണ്ണ്‍ മഹാനായ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍. ശസുല്‍ ഉലമ (പണ്ഡിതറിലെ സൂര്യന്‍) എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം 1957 മുതല്‍ 1996 വരെ സമസ്ത കേരള ജമെയ്യത്തുല്‍ ഉലമയുടെ സെക്രെടരിയായിരുന്നു. ആഘാധമായ പണ്ടിത്യവും, അസാധാരണമായ ബുദ്ധിശക്തിയും ,ഓര്‍മയും, ഗൌരവം മുടിനില്‍ക്കുന്നതും ആരുടേയും ആദരവ് പിടിച്ച് പറ്റുന്നതുമായ മുഖം, ഉജ്ജ്വല പ്രഭാഷണം.. , പണ്ഡിതത്തിന്റെ എല്ലാ ഗുന്നങ്ങളുമുള്ള നെത്ര്ത്വമാണ്ണ്‍ സുന്നി കേരളത്തിന്ന്‍ ഇ.കെ നല്‍കിയത് .
കുടുംബ വേരുകള്‍ യമാനിലെക്ക്.
കോഴിക്കോട് പറമ്പില്‍ കടവില്‍ 1914 ലാണ് ജനനം. യമാനില്‍നിന്നു കേരളത്തിലേക്ക് കുടിയേറിയ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് കോയയുടെ പൌത്രനും ഖടരിയ ത്വരീകത്തിന്റെ പ്രമുഖ ശയ്ക്കയിരുന്ന കോയകുട്ടി മുസ്ലിയരാണ്ണ്‍ പിതാവ്. മാതാവ് ഫാത്തിമ ബീവി. വാഴക്കാട് ദാറുല്‍ ഉലൂമിലെ പഠനത്തിനു ശേഷം വെല്ലൂര്‍ ബാകിയത് സ്സ്വളിആത് അറബി കോളേജില്‍ ഉപരി പഠനം . അബൂബക്കര്‍ മുസ്ലിയരിലെ പ്രടിഭയെ കണ്ടെത്തിയ ബഖിയാത് പ്രിന്‍സിപ്പല്‍ , പഠന കാലത്ത് തന്നെ അദ്ദേഹതിന്നു അട്യാപകന്റെ വേഷവും നല്‍കി. 1940 ല്‍ ബഖിയാതില്‍ നിന്ന് മുഴുവന്‍ മാര്‍കോടെ ബിരുദം നേടി അവിടെ തന്നെ അധ്യാപകനായി. ഒപ്പം കോളേജിലെ ദാറുല്‍ ഇഫ്തായില്‍ ഇസമ ഈല്‍ അനന്തരാവകാശ വകുപ്പിലെയും, ഷാഫി കര്‍മ ശാസ്ത്ര വകുപ്പിലെയും മുഫ്തിയായും നിയമിതനായി. തുടര്‍ന്ന്‍ 1948 ല്‍ വെല്ലൂര്‍ വിട്ട അദ്ദേഹം തളിപറമ്പ് ഖുവത്തുല്‍ ഇസ്ലാം അറബിക്കൊളെജ് , പാറക്കടവ് ജുമാ ജസ്ജിദ് എന്നിവടങ്ങളില്‍ മുടരിസ്സായി . കേരളത്തിലെ ഉന്നത പഠന കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക്കൊലെജില്‍ 1963 മുതല്‍ 1977 വരേയും നന്തി ദാരുസ്സലം അറബിക്ക് കോളേജില്‍ 1979 മുതല്‍ 1996 വരേയും പ്രിന്‍സിപ്പലായി.
വാഗ്മി , ബഹു ഭാഷ പ്ണ്ടിതന്‍
മലയാളം, ഇംഗ്ലിഷ്, അറബിക്, ഉറുദു കൂടാതെ സുറിയാനി ഭാഷയിലും പ്രവീണ്യം ഉണ്ടായിരുന്ന അദ്ദേഹം മികച്ച പ്രാസംഗികനായിരുന്നു. ആശയ സംവാദം, വാദപ്രദിവാതം, തുടങ്ങിയവയിലും പ്രശസ്തി നേടി. ലേഖകനങ്ങള്‍ എഴുതിയിരുന്ന അദ്ദേഹം, ഖദിയാനിസത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും, രിസാലത്തുല്‍ മാറതിനിയുടെ വ്യാഖ്യാനവും രചിച്ചു. 1961 ല്‍ ഹജ്ജ് നിര്‍വഹിച്ച അദ്ദേഹം പ്രമുഖ സൂഫികളുടെ മഖ്ബറ സന്ദര്‍ശിക്കുന്നത് പതിവാക്കിയിരുന്നു. 1996 ഓഗസ്ത് 19 ന് (ഹിജ്റ വര്‍ഷം 1417 റബീഉല്‍ ആഖിര്‍ നാല്) വഫാതായി. കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാമിലാണ്ണ്‍ അന്ത്യവിശ്രമം.
മലയാളം, ഇംഗ്ലിഷ്, അറബിക്, ഉറുദു കൂടാതെ സുറിയാനി ഭാഷയിലും പ്രവീണ്യം ഉണ്ടായിരുന്ന അദ്ദേഹം മികച്ച പ്രാസംഗികനായിരുന്നു. ആശയ സംവാദം, വാദപ്രദിവാതം, തുടങ്ങിയവയിലും പ്രശസ്തി നേടി. ലേഖകനങ്ങള്‍ എഴുതിയിരുന്ന അദ്ദേഹം, ഖദിയാനിസത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും, രിസാലത്തുല്‍ മാറതിനിയുടെ വ്യാഖ്യാനവും രചിച്ചു. 1961 ല്‍ ഹജ്ജ് നിര്‍വഹിച്ച അദ്ദേഹം പ്രമുഖ സൂഫികളുടെ മഖ്ബറ സന്ദര്‍ശിക്കുന്നത് പതിവാക്കിയിരുന്നു. 1996 ഓഗസ്ത് 19 ന് (ഹിജ്റ വര്‍ഷം 1417 റബീഉല്‍ ആഖിര്‍ നാല്) വഫാതായി. കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാമിലാണ്ണ്‍ അന്ത്യവിശ്രമം.
ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചി ടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ് - ഇതാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാ ബ് തങ്ങള്‍. സമൂഹത്തിന് ആത്മീയ രംഗത്തും രാ ഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളാണ് പാണക്കാട് ശിഹാബ് തങ്ങള്‍. തന്റെ പിതാവിനു പിന്‍ഗാ മിയായി കേരള മുസ്ലിംകള്‍ക്ക് ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാ നത്ത് 30 വര്‍ഷം പിന്നിടുകയാണ് ശിഹാബ് തങ്ങള്‍. സ്വന്തം പിതാവ് ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം.
ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്ത്രവുമാണ് ശിഹാബ് തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ് അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്നത്. അനേകകാലം പരസ്പരം പോരടിച്ച വസ്തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത് പതിവാണ്. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തുന്നു. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമാണ് അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ് ശിഹാബ് തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ് മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും തങ്ങളാണ്. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം. അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത് നിര്‍ബന്ധിച്ചിരുത്തുന്നതാണ് പലതും.
മുസ്ലിം ലീഗ് നേതൃത്വത്തിലേക്ക്
പട്ടികകളിലൊതുങ്ങാത്തത്ര സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്, ശിഹാബ് തങ്ങള്‍. ഇവയില്‍ ഒന്നു പോലും തങ്ങള്‍ ആഗ്രഹിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്റ്റംബര്‍ ഒന്നിന് ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആ തീരുമാനത്തില്‍ അല്‍പമെങ്കിലും ശങ്ക ഉണ്ടായിരുന്നതു തങ്ങള്‍ക്കു മാത്രമായിരുന്നു. അധികാരം വിളിപ്പുറത്തായിട്ടും ശിഹാബ് തങ്ങളോ പാണക്കാട് കുടുംബത്തിലെ മറ്റുള്ളവരോ അത് ആഗ്രഹിച്ചില്ല. ജനമനസ്സുകളില്‍ ലഭിച്ച അധികാരത്തിനപ്പുറത്തെ അംഗീകാരമാണ് ഏറ്റവും അമൂല്യമെന്ന് അവര്‍ വിശ്വസിക്കുന്നു. അതേസമയം, ശിഹാബ് തങ്ങള്‍ക്കു കീഴിലാണ് മുസ്ലിംലീഗ് എക്കാലത്തെയും മികച്ച രാഷ്ട്രീയ വിജയങ്ങള്‍ നേടിയത് - അല്‍പകാലത്തേക്കാണെങ്കിലും സി.എച്ച്. മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായതുള്‍പ്പെടെ.
കോയ മോന്‍
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ് നാലിനാണു ശിഹാബ് തങ്ങളുടെ ജനനം. വീട്ടിലും കുടുംബത്തി നകത്തും കോയമോന്‍ എന്നാണ് തങ്ങളുടെ വിളിപ്പേര്. പാണക്കാട് ഡി.എം.ആര്‍.ടി. സ്കൂളില്‍ പ്രാഥമിക പഠനം. ഫസ്റ്റ് ഫോം മുതല്‍ എസ്.എസ്.എല്‍.സി. വരെ കോഴിക്കോട് എം.എം. ഹൈസ്കൂളിലായിരുന്നു പഠനം. 1953ല്‍ എസ്.എസ്.എല്‍.സി. വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ് പഠനം. പൊന്മള മൊയ്തീന്‍കുട്ടി മുസ്ല്യാരാണ് പ്രധാന ഉസ്താദ്. എം.എം. ഹൈസ്കൂളിലെ ശേഷനാരായണനും ശിഹാബ് തങ്ങള്‍ എന്നും ഓര്‍മിക്കുന്ന ഗുരുനാഥന്മാരുടെ പട്ടികയിലുണ്ട്.
ധന്യമായ പഠനകാലം
ഈജിപ്തിലെ ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ 1958ല്‍ ശിഹാബ് തങ്ങള്‍ ഉപരിപഠനത്തിനെത്തി. അല്‍ അസ്ഹറില്‍ സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്തമായ കെയ്റോ സര്‍വകലാശാലയില്‍ അറബിക് ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ് സാഹിത്യ ബിരുദം നേടി. ഡോ. ഇസ്സുദ്ദീന്‍ ഫരീദ്, ശൌഖീ ളൈഫ്, യുസഫ് ഖുലൈഫ് തുടങ്ങിയവരായിരുന്നു ഉപരിപഠന കാലത്തെ പ്രധാന ഗുരുനാഥന്മാര്‍. മാലിദ്വീപ് പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം സഹപാഠിയായിരുന്നു.
സൂഫിസം, അധ്യാപനം
കെയ്റോ സര്‍വകലാശാലയിലെ പഠന കാലത്ത് സൂഫിസത്തില്‍ ആകൃഷ്ടനായ ശിഹാബ് തങ്ങള്‍ ഷെയ്ഖ് അബ്ദുല്‍ ഹലീം മഹ്മൂദ് എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്ഖ് ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ് തങ്ങള്‍ക്കു ലഭിച്ചു. വായനയും എഴുത്തുമായിരുന്നു അക്കാലത്ത് ശിഹാബ് തങ്ങളുടെ താല്‍പര്യങ്ങള്‍. മലയാളത്തിലും അറബിയിലുമുള്‍പ്പെടെ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പഠനകാലത്തിനു ശേഷം കെയ്റോ സര്‍വകലാശാലയില്‍ തന്നെ അധ്യാപകനാകാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചതാണ്. അറുപതുകളില്‍ പതിനായിരം രൂപ ശമ്പളമുള്ള ജോലിയായിരുന്നു അത്. ഈ തസ്തികയിലേക്ക് മകന് ജോലി നല്‍കുന്നതു സംബന്ധിച്ച് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരി, ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങള്‍ക്ക് എഴുതിയിരുന്നു. പണം വേണ്ട, നമുക്ക് കോയമോനെ മതി എന്നായിരുന്നുവത്രെ പൂക്കോയ തങ്ങളുടെ പ്രതികരണം. അദ്ദേഹം, മകനെ നാട്ടിലേക്കു തിരിച്ചുവിളിച്ചു. പില്‍ക്കാലത്ത് കേരളമുസ്ലിംകളുടെ സാരഥ്യം തന്റെ മകന്റെ കൈകളിലെത്തുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം.
വിവാഹം, മക്കള്‍
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ് തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24നായിരുന്നു വിവാഹം. ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനം വായിക്കാന്‍ കൊടുത്ത് അഭിപ്രായം തേടിയാണ് ബാഫഖി തങ്ങള്‍ മകള്‍ക്ക് തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയതത്രെ. യാത്രയും സ്നേഹസല്‍ക്കാരങ്ങളും ഫാത്തിമ ബീവിക്ക് എന്നും ഇഷ്ടമായിരുന്നു. കേരളത്തിലും പുറത്തും ശിഹാബ് തങ്ങള്‍ക്കൊപ്പം മിക്ക യാത്രകളിലും ഉണ്ടാകാറുള്ള ഫാത്തിമ ബീവി, 2006 ഏപ്രിലില്‍ ശിഹാബ് തങ്ങള്‍ വിദഗ്ധ ചികില്‍സയ്ക്കു യു.എസിലേക്കു പോകുമ്പോള്‍ ഭര്‍ത്താവിനൊപ്പം പോയില്ല. ഭര്‍ത്താവിനെ വിദേശത്തേക്ക് ഒറ്റയ്ക്കയച്ച്, ജീവിതയാത്രയുടെ പടികടന്ന് അവര്‍ പോയി - 2006 ഏപ്രില്‍ 21ന് പുലര്‍ച്ചെ ഫാത്തിമ ബീവി അന്തരിച്ചു.
അമേരിക്കയില്‍ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന ഭര്‍ത്താവിനു വേണ്ടി ഉംറ നിര്‍വഹിക്കാനും പ്രാര്‍ഥിക്കാനുമായി മക്കയിലേക്കു പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അന്ത്യം. ശിഹാബ് തങ്ങള്‍ക്ക് അഞ്ചു മക്കള്‍ - മൂന്ന് പെണ്ണും രണ്ട് ആണും. കെ.എം.ഇ.എ. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സുഹറ, ഫൈറൂസ്, സമീറ എന്നിവരാണു മക്കള്‍. മരുമക്കള്‍: സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ് ലുഖ്മാന്‍ തങ്ങള്‍, സയ്യിദ് യൂസഫ് ഹൈദ്രോസ് തങ്ങള്‍, ഷമീമ, ശരീഫ ഹനിയ. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഈജിപ്തിനും പുറമെ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
നേതൃകുടുംബം
മുഹമ്മദലി ശിഹാബ് തങ്ങള്‍ മാത്രമല്ല, പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ അഞ്ച് ആണ്‍മക്കളും കേരള മുസ്ലിംകള്‍ക്ക് ആത്മീയ-രാഷ്ട്രീയ രംഗങ്ങളില്‍ നേതൃത്വം നല്‍കുന്നവരാണ്. (പൂക്കോയ തങ്ങള്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴു മക്കളായിരുന്നു).മുഹമ്മദലി ശിഹാബ് തങ്ങളുടെ അനിയന്‍ ഉമറലി ശിഹാബ് തങ്ങള്‍, കേരളത്തിലെ മുസ്ലിംകളില്‍ പ്രബല വിഭാഗമായ സുന്നികളുടെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റാണ്. മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എസ്.വൈ.എസ്. പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഉമറലി തങ്ങള്‍ വഹിക്കുന്നുണ്ട്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് മൂന്നാമത്തെ സഹോദരന്‍. എസ്.എം.എഫ്., എസ്.വൈ.എസ്. തുടങ്ങിയ സംഘടനകളുടെ സാരഥ്യത്തിലും ഹൈദരലി തങ്ങളുണ്ട്. നാലാമത്തെ സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സാഹിത്യ അക്കാദമി, ഇസ്ലാമിക് സെന്റര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയവയ്ക്കും സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്നു. ഇളയ സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റാണ്.
സ്നേഹസ്മരണ
പാരമ്പര്യവും കടപ്പാടും നിലനിര്‍ത്തുന്നതാണ് പാണക്കാട് തങ്ങന്മാരുടെ പേരുകള്‍. പി.എം.എസ്.എ. പൂക്കോയ തങ്ങളെ പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളാണ് വളര്‍ത്തിയത്. മക്കളില്ലാതിരുന്ന അലി പൂക്കോയ തങ്ങള്‍ പൂക്കോയ തങ്ങള്‍ക്ക് പാണക്കാട് കൊടപ്പനക്കല്‍ തറവാടു വീടും നല്‍കി. തന്നെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ അലീ പൂക്കോയ തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ പി.എം.എസ്.എ. തങ്ങള്‍ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേര്‍ത്തു. ശിഹാബ് എന്നത് കുടുംബപ്പേരാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്താന പരമ്പരയ്ക്ക് കേരള സമൂഹം ആദരിച്ചു നല്‍കുന്ന സ്ഥാനമാണ് തങ്ങള്‍ എന്നത്. തങ്ങന്മാര്‍ പലരുടെയും ഔദ്യോഗിക പേരിനൊപ്പം തങ്ങള്‍ എന്നത് ഉണ്ടാകാറില്ല.
അഭിമാനമായി വംശാവലി
ഭൂമിയില്‍ ഇസ്ലാം മത പ്രബോധനം പൂര്‍ത്തീകരിച്ച, ഖുര്‍ആന്‍ എന്ന ദിവ്യാദ്ഭുത ഗ്രന്ഥം ലോകത്തിന് എത്തിച്ചു നല്‍കിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വംശ പരമ്പരയിലെ കണ്ണിയാണ് പാണക്കാട് കുടുംബം. മുഹമ്മദ് നബിയുടെ സന്താന പരമ്പരയില്‍ നാല്‍പതാം തലമുറയാണ് ശിഹാബ് തങ്ങളും സഹോദരന്മാരും. മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ മകന്‍ ഇമാം ഹുസൈനിലൂടെയാണ് പ്രവാചകന്റെ കുടുംബപരമ്പര ആരംഭിക്കുന്നത്. മുഹമ്മദ് നബി മുതല്‍ ശിഹാബ് തങ്ങള്‍ വരെയുള്ള വംശാവലി ഇങ്ങനെ:
1) മുഹമ്മദ് നബി
2) ഫാത്തിമ
3) ഇമാം ഹുസൈന്‍
4) സയ്യിദ് സൈനുല്‍ ആബിദീന്‍ അലി
5) സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍
6) സയ്യിദ് ജഅഫര്‍ സാദിഖ്
7) സയ്യിദ് അലിയ്യുല്‍ ഉറൈളി
8) സയ്യിദ് മുഹമ്മദ്
9) സയ്യിദ് ഈസന്നഖീബ്
10) സയ്യിദ് അഹമ്മദുല്‍ മുഹാജിര്‍
11) അല്‍ ആരിഫു ബില്ലാഹി അലവി
12) സയ്യിദ് മുഹമ്മദ്
13) അല്‍ ആരിഫു ബില്ലാഹി അസ്സയ്യിദ് അലവി
14) അസ്സയ്യിദ് അലിഖാലി അഖ്സം
15) അല്‍ ആരിഫു ബില്ലാഹി സാഹിബുല്‍ മിര്‍ബാത്ത്
16) സയ്യിദുല്‍വലിയ്യു അലി
17) അസ്സയ്യിദുല്‍ മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം
18) സയ്യിദ് അലവി
19) സയ്യിദ് അലി
20) സയ്യിദ് മുഹമ്മദ് മൌലദ്ദവീല
21) സയ്യിദ് അബ്ദുറഹിമാന്‍ സഖാഫ്
22) സയ്യിദ് അബൂബക്കറിസ്സഖ്റാന്‍
23) സയ്യിദ് ഷെയ്ഖ് അലി
24) സയ്യിദ് അബ്ദുറഹിമാന്‍
25) സയ്യിദ് അഹമ്മദ്
26) സയ്യിദ് ശിഹാബുദ്ദീന്‍ അഹമ്മദ്
27) സയ്യിദ് ഉമര്‍
28) സയ്യിദ് ശിഹാബൂദ്ദീന്‍
29) സയ്യിദ് ഉമര്‍ മെഹബൂബ്
30) സയ്യിദ് അലി ശിഹാബുദ്ദീന്‍
31) സയ്യിദ് മുഹമ്മദ്
32) സയ്യിദ് അലി
33) സയ്യിദ് അഹമ്മദ്
34) സയ്യിദ് അലി ശിഹാബുദ്ദീന്‍
35) സയ്യിദ് ഹുസൈന്‍
36) സയ്യിദ് മുഹളാര്‍
37) സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍
38) സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍
39) സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ (പി.എം.എസ്.എ. പൂക്കോയ തങ്ങള്‍)
40) സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സഹോദരന്മാരും.
പാണ്ടിത്യത്തിന്‍റെ പെരുമക്ക് ലാളിത്യത്തിന്‍റെ ഭാഷ കൊണ്ട്ട് പുതിയ നിര്‍വചനം നല്‍കിയ നേതാവാണ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍. കേരള മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഭാവത്തിലോ പ്രവര്‍ത്തിയിലോ യാതൊരു നാട്യങ്ങളുമില്ല.താന്‍ വഹിക്കുന്ന സ്ഥാനത്തിന്‍റെ ഔന്നത്യവും പ്രാധാന്യവും ശൈഖുനയുടെ വിനയം വര്ധിപ്പിചിട്ടെയോള്ളൂ.
മാത്രകാപരനായ അദ്ധ്യാപകന്‍
മത അധ്യാപനവും മത ഗ്രന്ഥങ്ങളുടെ ലോകത്തെ അന്വേഷണവുമാണ് മുഹമ്മദ് മുസ്ലിയാരുടെ നിത്യജീവിതത്തെ സജീവമാക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജില്‍ 1991 ലാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ഇതിന് മുന്പ് വിവിധ ദര്സുകളില്‍ മുടരിസായിരുന്നു.
പ്രമുഖ മത പഠന കേന്ദ്രമായ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത് അറബിക് കോളജില്‍ നിന്ന് 1961ല്‍ രണ്ടാം റാങ്കോടെ ബാഖവി (എം.എഫ്.ബി.) ബിരുദം നേടിയ മുഹമ്മദ് മുസല്യാര്‍ അരീക്കോട് വലിയ ജുമാഅത്ത് പള്ളിയിലാണ് അധ്യാപന ജീവിതം ആരംഭിച്ചത്. അരീക്കോട് ദര്‍സില്‍ 13 വര്‍ഷം മുദരിസായി സേവനം ചെയ്തു (1961 - 1973). പിന്നീട് മൈത്ര (1973 - 75), മുണ്ടക്കുളം (1975 -76), കാച്ചിനിക്കാട് (1976 - 77), മുണ്ടംപറമ്പ് ജുമാ മസ്ജിദ് (1977 - 79), നെല്ലിക്കുത്ത് (1979 - 88), പന്തല്ലൂര്‍ (1988 - 91) എന്നിവിടങ്ങളില്‍ സേവനം ചെയ്തു. 1991 മുതല്‍ ജാമിഅ നൂരിയ്യയില്‍ പ്രവര്‍ത്തിക്കുന്നു. അരീക്കോട്, നെല്ലിക്കുത്ത് തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ഖാസി സ്ഥാനവും അദ്ദേഹത്തിനായിരുന്നു. സുന്നി ആദര്‍ശ പ്രചാരണ രംഗത്ത് 45 വര്‍ഷത്തിലേറെയായി സജീവ സാന്നിധ്യമാണ് കാളമ്പാടി മുഹമ്മദ് മുസല്യാര്‍. മുസ്ലിംകള്‍ക്കിടയില്‍ ആശയ ഭിന്നതകളുള്ള വിഭാഗങ്ങളുമായുള്ള സംവാദങ്ങള്‍ക്ക് എന്നും അദ്ദേഹം മുന്നിലാണ്. മതരംഗത്തെ കര്‍മശാസ്ത്രപരമായ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതില്‍ പ്രമുഖനാണ് അദ്ദേഹം.
സംഘടനയില്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായില്‍ 1969ല്‍ അംഗമായ ഇദ്ദേഹം സംഘടനയിലെ ഏറ്റവും സീനിയര്‍ അംഗമാണ്. തൊട്ടടുത്ത വര്‍ഷം ജാമിഅ നൂരിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി പരീക്ഷാ ബോര്‍ഡ് എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ഇവിടെ അധ്യാപകനായതോടെ ഈ സ്ഥാനങ്ങള്‍ ഒഴിഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫത്വ കമ്മിറ്റി അംഗമാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തക പരിശോധനാ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. സമസ്തയുടെ ഏറനാട് താലൂക്ക്, മലപ്പുറം ജില്ല കമ്മിറ്റികളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠനം
മലപ്പുറം കുന്നുമ്മല്‍ എയ്ഡഡ് മാപ്പിള യു.പി. സ്കൂളില്‍ അഞ്ചാം ക്ളാസ് വരെ ഭൌതിക പഠനം. ഇക്കാലത്തു കുന്നുമ്മല്‍ ജുമാ മസ്ജി ദിലെ ദര്‍സില്‍ മതപഠനവും നടത്തി. സെയ്താലിക്കുട്ടി മൌലവി യായിരുന്നു ഉസ്താദ്. പിന്നീട് മുഴുവന്‍സമയ മതപഠനം കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, പാലച്ചിറമാട്, പരപ്പനങ്ങാടി പനയത്തുപള്ളി എന്നീ ദര്‍സുകളില്‍. 1958ല്‍ ഉപരിപഠനത്തിന് വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത് അറബിക് കോളജിലേക്കു പോയി. കുഞ്ഞബ്ദുല്ല മുസല്യാര്‍, അഹ്മദ് കുട്ടി മുസല്യാര്‍, പെരിമ്പലം ബാപ്പുട്ടി മുസല്യാര്‍, ചെറുശ്ശോല കുഞ്ഞഹമ്മദ് മുസല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസല്യാര്‍, ഷെയ്ഖ് ആദം ഹസ്റത്ത്, ഷെയ്ഖ് അബൂബക്കര്‍ ഹസ്റത്ത്, ഹസന്‍ ഹസ്റത്ത് തുടങ്ങിയവരാണ് ഗുരുനാഥന്മാര്‍. ആദൃശേരി മുഹമ്മദ് മുസല്യാര്‍, കിടങ്ങഴി അബ്ദുറഹിമാന്‍ മുസല്യാര്‍, തിരൂരങ്ങാടി ബാപ്പു മുസല്യാര്‍, എം.കെ. മുഹമ്മദ് മുസല്യാര്‍, ഒ.കെ. അര്‍മിയാഅ് മുസല്യാര്‍ തുടങ്ങിയവര്‍ സഹപാഠികളില്‍ പ്രമുഖരാണ്.
ജനനം, കുടുംബം
മലപ്പുറത്തിനു സമീപം കാളമ്പാടി ഗ്രാമത്തില്‍ അരിക്കത്ത് അബ്ദുറഹിമാന്‍ ഹാജിയുടെയും തറയില്‍ ആയിഷ ഹജ്ജുമ്മ യുടെയും മൂത്ത മകനായി 1934ല്‍ ഉമ്മത്തൂരില്‍ ജനനം. 1959ല്‍ വിവാഹം. കാളമ്പാടി മുരുങ്ങേക്കല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. മക്കള്‍: അഡ്വ. അയ്യൂബ് (കൌണ്‍സിലര്‍, മലപ്പുറം മുനിസിപ്പല്‍ കൌണ്‍സില്‍), അബ്ബാസ് ഫൈസി (മക്ക), ഉമര്‍ (മക്ക), അബ്ദുല്‍ അസീസ്, അബ്ദുസ്സമദ്, അബ്ദുറഹ്മാന്‍, സഫിയ്യ, റുഖിയ്യ, ജമീല, സൌദ, സൈനബ. ഇവരില്‍ സൌദ, സൈനബ എന്നീ മക്കള്‍ 1998ല്‍ മലപ്പുറത്തിനടുത്ത് കാട്ടുങ്ങ ലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മരുമക്കള്‍: കിഴിശേരി മായിന്‍ ഫൈസി, ഇരുമ്പുഴി അബ്ദുറഹിമാന്‍ മുസല്യാര്‍, വെള്ളുവങ്ങാട് മുഹമ്മദ് മുസല്യാര്‍.
വഴിയരുകില്‍ കാളമ്പാടി മുഹമ്മദ് മുസല്യാരെ കണ്ടുമുട്ടിയാല്‍ ഒരു സാധാരണക്കാരനെന്നേ തോന്നൂ. മത വിജ്ഞാന ലോകത്താണ് അദ്ദേഹം അസാധാരണക്കാരനാകുന്നത്; നായകനാകുന്നത്. ആ നായകത്വത്തിന് വേഷക്കെട്ടുകള്‍ ആവശ്യമില്ലെന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ സാക്ഷി.
പ്രമുഖ മത പഠന കേന്ദ്രമായ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത് അറബിക് കോളജില്‍ നിന്ന് 1961ല്‍ രണ്ടാം റാങ്കോടെ ബാഖവി (എം.എഫ്.ബി.) ബിരുദം നേടിയ മുഹമ്മദ് മുസല്യാര്‍ അരീക്കോട് വലിയ ജുമാഅത്ത് പള്ളിയിലാണ് അധ്യാപന ജീവിതം ആരംഭിച്ചത്. അരീക്കോട് ദര്‍സില്‍ 13 വര്‍ഷം മുദരിസായി സേവനം ചെയ്തു (1961 - 1973). പിന്നീട് മൈത്ര (1973 - 75), മുണ്ടക്കുളം (1975 -76), കാച്ചിനിക്കാട് (1976 - 77), മുണ്ടംപറമ്പ് ജുമാ മസ്ജിദ് (1977 - 79), നെല്ലിക്കുത്ത് (1979 - 88), പന്തല്ലൂര്‍ (1988 - 91) എന്നിവിടങ്ങളില്‍ സേവനം ചെയ്തു. 1991 മുതല്‍ ജാമിഅ നൂരിയ്യയില്‍ പ്രവര്‍ത്തിക്കുന്നു. അരീക്കോട്, നെല്ലിക്കുത്ത് തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ഖാസി സ്ഥാനവും അദ്ദേഹത്തിനായിരുന്നു. സുന്നി ആദര്‍ശ പ്രചാരണ രംഗത്ത് 45 വര്‍ഷത്തിലേറെയായി സജീവ സാന്നിധ്യമാണ് കാളമ്പാടി മുഹമ്മദ് മുസല്യാര്‍. മുസ്ലിംകള്‍ക്കിടയില്‍ ആശയ ഭിന്നതകളുള്ള വിഭാഗങ്ങളുമായുള്ള സംവാദങ്ങള്‍ക്ക് എന്നും അദ്ദേഹം മുന്നിലാണ്. മതരംഗത്തെ കര്‍മശാസ്ത്രപരമായ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതില്‍ പ്രമുഖനാണ് അദ്ദേഹം.
സംഘടനയില്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായില്‍ 1969ല്‍ അംഗമായ ഇദ്ദേഹം സംഘടനയിലെ ഏറ്റവും സീനിയര്‍ അംഗമാണ്. തൊട്ടടുത്ത വര്‍ഷം ജാമിഅ നൂരിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി പരീക്ഷാ ബോര്‍ഡ് എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ഇവിടെ അധ്യാപകനായതോടെ ഈ സ്ഥാനങ്ങള്‍ ഒഴിഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫത്വ കമ്മിറ്റി അംഗമാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തക പരിശോധനാ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. സമസ്തയുടെ ഏറനാട് താലൂക്ക്, മലപ്പുറം ജില്ല കമ്മിറ്റികളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠനം
മലപ്പുറം കുന്നുമ്മല്‍ എയ്ഡഡ് മാപ്പിള യു.പി. സ്കൂളില്‍ അഞ്ചാം ക്ളാസ് വരെ ഭൌതിക പഠനം. ഇക്കാലത്തു കുന്നുമ്മല്‍ ജുമാ മസ്ജി ദിലെ ദര്‍സില്‍ മതപഠനവും നടത്തി. സെയ്താലിക്കുട്ടി മൌലവി യായിരുന്നു ഉസ്താദ്. പിന്നീട് മുഴുവന്‍സമയ മതപഠനം കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, പാലച്ചിറമാട്, പരപ്പനങ്ങാടി പനയത്തുപള്ളി എന്നീ ദര്‍സുകളില്‍. 1958ല്‍ ഉപരിപഠനത്തിന് വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത് അറബിക് കോളജിലേക്കു പോയി. കുഞ്ഞബ്ദുല്ല മുസല്യാര്‍, അഹ്മദ് കുട്ടി മുസല്യാര്‍, പെരിമ്പലം ബാപ്പുട്ടി മുസല്യാര്‍, ചെറുശ്ശോല കുഞ്ഞഹമ്മദ് മുസല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസല്യാര്‍, ഷെയ്ഖ് ആദം ഹസ്റത്ത്, ഷെയ്ഖ് അബൂബക്കര്‍ ഹസ്റത്ത്, ഹസന്‍ ഹസ്റത്ത് തുടങ്ങിയവരാണ് ഗുരുനാഥന്മാര്‍. ആദൃശേരി മുഹമ്മദ് മുസല്യാര്‍, കിടങ്ങഴി അബ്ദുറഹിമാന്‍ മുസല്യാര്‍, തിരൂരങ്ങാടി ബാപ്പു മുസല്യാര്‍, എം.കെ. മുഹമ്മദ് മുസല്യാര്‍, ഒ.കെ. അര്‍മിയാഅ് മുസല്യാര്‍ തുടങ്ങിയവര്‍ സഹപാഠികളില്‍ പ്രമുഖരാണ്.
ജനനം, കുടുംബം
മലപ്പുറത്തിനു സമീപം കാളമ്പാടി ഗ്രാമത്തില്‍ അരിക്കത്ത് അബ്ദുറഹിമാന്‍ ഹാജിയുടെയും തറയില്‍ ആയിഷ ഹജ്ജുമ്മ യുടെയും മൂത്ത മകനായി 1934ല്‍ ഉമ്മത്തൂരില്‍ ജനനം. 1959ല്‍ വിവാഹം. കാളമ്പാടി മുരുങ്ങേക്കല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. മക്കള്‍: അഡ്വ. അയ്യൂബ് (കൌണ്‍സിലര്‍, മലപ്പുറം മുനിസിപ്പല്‍ കൌണ്‍സില്‍), അബ്ബാസ് ഫൈസി (മക്ക), ഉമര്‍ (മക്ക), അബ്ദുല്‍ അസീസ്, അബ്ദുസ്സമദ്, അബ്ദുറഹ്മാന്‍, സഫിയ്യ, റുഖിയ്യ, ജമീല, സൌദ, സൈനബ. ഇവരില്‍ സൌദ, സൈനബ എന്നീ മക്കള്‍ 1998ല്‍ മലപ്പുറത്തിനടുത്ത് കാട്ടുങ്ങ ലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മരുമക്കള്‍: കിഴിശേരി മായിന്‍ ഫൈസി, ഇരുമ്പുഴി അബ്ദുറഹിമാന്‍ മുസല്യാര്‍, വെള്ളുവങ്ങാട് മുഹമ്മദ് മുസല്യാര്‍.
വഴിയരുകില്‍ കാളമ്പാടി മുഹമ്മദ് മുസല്യാരെ കണ്ടുമുട്ടിയാല്‍ ഒരു സാധാരണക്കാരനെന്നേ തോന്നൂ. മത വിജ്ഞാന ലോകത്താണ് അദ്ദേഹം അസാധാരണക്കാരനാകുന്നത്; നായകനാകുന്നത്. ആ നായകത്വത്തിന് വേഷക്കെട്ടുകള്‍ ആവശ്യമില്ലെന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ സാക്ഷി.

മുസ്ലിം പണ്ഡിത കേരളത്തിന്റെ നായകരില്‍ അഗ്രഗണ്യനാണ് ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍. അനുയായികളും ശിഷ്യന്മാരും സൈനുല്‍ ഉലമാ (പണ്ഡിതശോഭ) എന്ന സ്ഥാനപ്പേരില്‍ വിശേഷിപ്പിക്കുന്ന സൈനുദ്ദീന്‍ മുസല്യാര്‍, കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയാണ്. കേരള മുസ്ലിം പണ്ഡിതരിലെ അദ്ഭുതമായിരുന്ന ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസല്യാരുടെ പിന്‍ഗാമിയാണ് എല്ലാ അര്‍ഥത്തിലും സൈനുദ്ദീന്‍ മുസല്യാര്‍. നാല്‍പതു വര്‍ഷത്തി ലേറെ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.കെ. അബൂബക്കര്‍ മുസല്യാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് 1996ലാണ് സൈനുദ്ദീന്‍ മുസല്യാര്‍ സംഘടനയുടെ സാരഥ്യം ഏറ്റെടുത്തത്.
മുസ്ലിംകളുടെ വ്യക്തിജീവിതത്തിലെയും സാമൂഹിക രംഗത്തെയും മതപരമായ കര്‍മശാസ്ത്ര പ്രശ്നങ്ങള്‍ക്ക് വിധി പ്രസ്താവിക്കുന്ന ഫത്വ കമ്മിറ്റിയുടെ അധ്യക്ഷനുമാണ് സൈനുദ്ദീന്‍ മുസല്യാര്‍. സമസ്തയ്ക്കു കീഴിലാണ് ഈ കമ്മിറ്റി. വ്യക്തികള്‍ക്കിടയിലോ പൊതു രംഗത്തോ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ വിധി നല്‍കുന്നത് ഈ കമ്മിറ്റിയാണ്. സംശയവുമായി എത്തുന്നവര്‍ക്ക് കൃത്യമായ മറുപടിയും തര്‍ക്കങ്ങളുമായി എത്തുന്നവര്‍ക്ക് ശരിയായ പരിഹാരവും നിര്‍ദേശിക്കുന്നതില്‍ മുസല്യാരുടെ കഴിവ് പ്രശസ്തമാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, പ്രമുഖ ഇസ്ലാമിക കലാലയമായ ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജര്‍, നൂറോളം മഹല്ലുകളുടെ ഖാസി തുടങ്ങിയ സ്ഥാനങ്ങളും ഇദ്ദേഹം വഹിക്കുന്നു. 1980ലാണ് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാകുന്നത്. പിന്നീട് ട്രഷറര്‍ ഉള്‍പ്പെടെ അനേകം സ്ഥാനങ്ങള്‍ വഹിച്ചു.
സൈനുദ്ദീന്‍ മുസല്യാര്‍ ഖാസി സ്ഥാനം വഹിക്കുന്ന മഹല്ലുകള്‍: അനേകം മഹല്ലുകള്‍ അംഗങ്ങളായ തൃക്കരിപ്പൂര്‍ സംയുക്ത മഹല്ല് ജമാഅത്ത്, പെരിങ്ങത്തൂര്‍ സംയുക്ത മഹല്ല് ജമാഅത്ത്, കൊണ്ടോട്ടി, തുറക്കല്‍, മുണ്ടപ്പലം, ചെമ്മാട്, പന്താരങ്ങാടി, ചാലിയം, ഒളവട്ടൂര്‍, പനച്ചികപള്ളിയാളി, കൂട്ടായി, പറപ്പൂര്‍ (മൂന്നു പള്ളികള്‍), ചീക്കോട്, വെള്ളേങ്ങാട്, പേങ്ങാട്, കുറ്റൂര്‍ നോര്‍ത്ത്, പൂക്കോട്ടുചോല, ചെമ്രക്കാട്ടൂര്‍, മുതുവല്ലൂര്‍, പെരുവള്ളൂര്‍ (സിദ്ദീഖാബാദ്), കുഴിഞ്ഞിളം, മുതുപറമ്പ്, നീരോല്‍പ്പാലം, വീമ്പൂര്‍ (പുല്ലാര), കാമശേരി (വാഴ ക്കാട്), കൂമണ്ണ, ചെനക്കല്‍ പുത്തന്‍പള്ളി, കടലുണ്ടി, വള്ളിക്കുന്ന്, പനേപുറം (രാമനാട്ടുകര), പാണമ്പ്ര, ചേലൂപാടം, ദേവതിയാല്‍, വലിയോറ കുന്നുമ്മല്‍, മണ്ണില്‍ പിലാക്കല്‍, പാണ്ടികശാല, നെടുമങ്ങാട്, താഴെ ചേളാരി, മപ്രം, വൈദ്യരങ്ങാടി, ചൂളാട്ടിപ്പാറ, പാലക്കാട് നോര്‍ത്ത് (കിഴിശേരി), എടവണ്ണപ്പാറ, കൊളമ്പലം, കുയ്യംപറമ്പ്, വലിയ വളപ്പുറായ, ഒടുങ്ങാട്ടുചെന, എരനല്ലൂര്‍.
പണ്ഡിത കുടുംബം
അതിപ്രശസ്തമായ ഖാസിയാരകം പണ്ഡിത കുടുംബത്തിലാണ് സൈനുദ്ദീന്‍ മുസല്യാരുടെ ജനനം. നൂറ്റാണ്ടിലേറെ കാലമായി കൊണ്ടോട്ടി ഖാസിയാരകത്തെ ഖാസി സ്ഥാനം വഹിക്കുന്നത് ഈ കുടുംബമാണ്. ചെറുശേരി മുഹമ്മദ് മുസല്യാര്‍ - പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ല്‍ (ഹിജ്റ: 1356 റജബ് 20) ജനനം. പിതാവ് മുഹമ്മദ് മുസല്യാര്‍, പിതാമഹന്‍ ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍, പ്രപിതാമഹന്‍ കുഞ്ഞാമുട്ടി മുസല്യാര്‍ തുടങ്ങിയവരെല്ലാം പ്രശസ്തരായ പണ്ഡിതന്മാരായിരുന്നു. വീടിനു സമീപം ഖാസിയാരകം പള്ളിയില്‍ പിതാവിനു കീഴില്‍ തന്നെയായിരുന്നു മതപഠനം ആരംഭിച്ചത്. കൊണ്ടോട്ടി സ്കൂളില്‍ എട്ടാംക്ളാസ് വരെ ഭൌതികപഠനവും നേടി. മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളിലും മതപഠനം നേടി. ഓവുങ്ങല്‍ അബ്ദുറഹിമാന്‍ മുസല്യാര്‍, ഓടയ്ക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസല്യാര്‍ എന്നിവരായിരുന്നു ഗുരുനാഥന്മാര്‍.
അധ്യാപനവഴിയില്‍
കൊണ്ടോട്ടി കോടങ്ങാട് ജുമാമ മസ്ജിദിലെ ദര്‍സില്‍ ഉസ്താദിന്റെ കസേരയില്‍ ഇരുപത്തിരണ്ടാം വയസ്സില്‍ ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍ നിയമിക്കപ്പെട്ടു. പിതാവിന്റെ അനാരോഗ്യത്തെത്തുട ര്‍ന്നായിരുന്നു ഇത്. ഇത്ര പ്രായം കുറഞ്ഞയാള്‍ ഉസ്താദ് ആകുന്നത് നാട്ടില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലത്രെ. എന്നാല്‍, തങ്ങള്‍ക്കു മുന്നിലെ ഉയരം കുറഞ്ഞ ആ യുവാവ് അറിവിന്റെ ലോകത്ത് ഏറെ ഉയരങ്ങളിലാണെന്ന് വൈകാതെ എല്ലാവര്‍ക്കും ബോധ്യമായി. കോടങ്ങാട് ദര്‍സില്‍ ഇരുപത് വര്‍ഷം നീണ്ട അധ്യാപനത്തിലൂടെ ആയിരത്തിലേറെ ശിഷ്യന്മാര്‍ക്ക് അദ്ദേഹം മതവിജ്ഞാനം നല്‍കി. പിന്നീട് ചെമ്മാട് ദര്‍സില്‍ 18 വര്‍ഷം മുദരിസായി. തുടര്‍ന്നാണ് ചെമ്മാട് ദാറുല്‍ ഹുദാ അക്കാദമിയുടെ സാരഥ്യം ഏറ്റെടുത്തത്.
സൈനുദ്ദീന്‍ മുസല്യാര്‍ ചെമ്മാട് മുദരിസായിരിക്കെയാണ് അവിടെ ദാറുല്‍ഹുദാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അക്കാദമി പ്രിന്‍സിപ്പല്‍ എം.എം. ബഷീര്‍ മുസല്യാരുടെ നിര്യാണത്തെത്തുടര്‍ന്ന് 1987ല്‍ ആ സ്ഥാനത്തു നിയമിതനായി. പക്ഷേ, അപ്പോഴും സൈനുദ്ദീന്‍ മുസല്യാര്‍ ദര്‍സിലെ അധ്യാപനം നിര്‍ത്തിയിരുന്നില്ല. പിന്നീട് 1994ലാണ് ദാറുല്‍ഹുദായില്‍ മുഴുവന്‍സമയ ചുമതലയേറ്റത്.
ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: റഫീഖ് (ജിദ്ദ), മുഹമ്മദ് സാദിഖ്, ഫാത്തിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മായീല്‍ ഫൈസി, സൈനുല്‍ ആബിദീന്‍.
ആകര്‍ഷണീയ സ്വഭാവം
കൃത്രിമത്വങ്ങളില്ലാത്ത ലളിത ജീവിതവും ആകര്‍ഷണീയ സ്വഭാവവുമാണ് ചെറുശേരി സൈനുദ്ദീന്‍ മുസല്യാരുടെ സവിശേഷതകള്‍. ഓരോ മഹല്ലിലും ദീര്‍ഘകാലം ദര്‍സ് തുടരാന്‍ സാധിച്ചതു തന്നെ അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ തെളിവാണ്. തനിക്ക് വശമില്ലാത്ത ഒരു വിഷയം സംബന്ധിച്ച് ഏതൊരാളോടും ചോദിക്കാനും മനസ്സിലാക്കാനും അദ്ദേഹത്തിനു മടിയില്ല. കുട്ടികളോടും ശിഷ്യന്മാരോടുമെല്ലാം തുറന്ന മനസ്സോടെയുള്ള ഇടപെടല്‍ സൌഹൃദത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്നു.
സംഘടനയുടെയും സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും ചുമതലയും നേതൃത്വവുമായി തിരക്കേറിയതാണ് സൈനുദ്ദീന്‍ മുസല്യാരുടെ ജീവിതം. ഇതിനിടയില്‍ വീണുകിട്ടുന്ന വിശ്രമവേളകളെ സജീവമാക്കുന്നത് വായനയും അറിവു തേടിയുള്ള അന്വേഷണ വുമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ വ്യത്യസ്തമാക്കുന്നതും ഇതു തന്നെ.
ഉന്നത നേതാവ്, അതുല്യ പണ്ഡിതന്‍ തുടങ്ങിയ സ്ഥാനങ്ങളാണ് സമൂഹം ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍ക്കു നല്‍കുന്നത്. എന്നാല്‍, അദ്ദേഹം സ്വയം നല്‍കുന്നത് ഇപ്പോഴും ഒരു വിദ്യാര്‍ഥിയുടെ വേഷമാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ സവിശേഷതയും.
നേതൃരംഗത്തും പാണ്ഡിത്യ ത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അസാധാരണ നേതാവാണ് ഇന്ത്യന്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍ മാന്‍ പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍. ഗാംഭീര്യവും പ്രസന്നതയും ഒരേ സമയം ഒത്തുചേരുന്ന താണ് അദ്ദേഹത്തിന്റെ സാന്നിധ്യം. പാണ്ഡിത്യ ത്തിന്റെ തലയെടുപ്പിനൊ പ്പം കലര്‍പ്പില്ലാത്ത വിന യവും സംഗമിക്കുന്ന സ്വഭാവവിശേഷം. അധ്യാ പനരംഗത്തും പ്രബോധന രംഗത്തും നിറഞ്ഞുനില്‍ക്കു ന്നതിനൊപ്പം മത-സാമൂഹിക മേഖലകളില്‍ നേതൃത്വം നല്‍കാനും അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് സമാനതകളില്ലാത്ത സ്വഭാവ മഹിമയും കര്‍മശേഷിയുമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ് കമ്മിറ്റി യുടെ ഉപാധ്യക്ഷ പദവിയിലെ ആദ്യ മലയാളിയാണ് ആലിക്കുട്ടി മുസല്യാര്‍. ഇന്ത്യയില്‍നിന്ന് ഓരോ വര്‍ഷവും ഹജ് യാത്ര പോകുന്ന ഒന്നര ലക്ഷത്തിലേറെ തീര്‍ഥാടകരുടെ മുഴുവന്‍ ഉത്തരവാദിത്തവും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഹജ് കമ്മി റ്റിക്കാണ്. ഉപാധ്യക്ഷ പദവിക്കൊപ്പം ഹജ് കമ്മിറ്റിയുടെ സാമ്പ ത്തികകാര്യ ഉപസമിതിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നു. 2003 മുതല്‍ മൂന്നു വര്‍ഷം കേരള സംസ്ഥാന ഹജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു.
ഹജ് കമ്മിറ്റിയുടെ ഉന്നത പദവിയിലിരിക്കുമ്പോള്‍ അത്യപൂര്‍വമായ ഒരു ഹജ് തീര്‍ഥാടനത്തിന്റെ പാരമ്പര്യവും അദ്ദേഹത്തിനു പറയാ നുണ്ട്. പിതാമഹന്‍ ആലിഹാജി മലപ്പുറത്തുനിന്ന് മക്കയിലേക്ക് നടന്നുപോയി ഹജ് നിര്‍വഹിച്ച അസാധാരണ പുരുഷനാണ്. ഹജ്ജിന് പുറപ്പെട്ട വല്യുപ്പ മക്കയില്‍ നടന്നെത്തിയപ്പോഴേക്കും ആ വര്‍ഷത്തെ ഹജ് തീര്‍ഥാനം കഴിഞ്ഞിരുന്നു. അവിടെത്തന്നെ തങ്ങിയ അദ്ദേഹം അടുത്ത വര്‍ഷത്തെ ഹജ് നിര്‍വഹിച്ച ശേഷമാണത്രെ നാട്ടിലേക്കു മടങ്ങിയത്. വല്യുപ്പയുടെ പേരിനൊപ്പം, ഇന്ത്യയിലെ അനേകലക്ഷം വിശ്വാസികള്‍ക്ക് ഹജ് തീര്‍ഥാടനത്തിനു വഴിയൊരുക്കാനുള്ള നിയോഗവും ആലിക്കുട്ടി മുസല്യാര്‍ക്കു കൈവന്നത് യാദൃച്ഛികമല്ല; നാലു പതിറ്റാണ്ടോളമായി കേരള മുസ്ലിം മത-സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യ ത്തിനുള്ള അംഗീകാരം മാത്രമാണ്.
വൈവിധ്യങ്ങളുടെ സംഗമം
നേതാക്കള്‍ പലപ്പോഴും ഓരോ മേഖലകളിലാണ് ശ്രദ്ധേയരാകുന്നത്. ചിലര്‍ക്കു പാണ്ഡിത്യം, മറ്റു ചിലര്‍ക്ക് സാമൂഹിക രംഗത്തെ നേതൃത്വം. ഭരണപരമായ മികവ്, പ്രസംഗം, എഴുത്ത്.... ഓരോരുത്തരുടെയും കഴിവും കരുത്തും ഓരോ രംഗങ്ങളിലാണ്. അതേസമയം, എല്ലാ രംഗത്തും ഒരേ സമയം നിറഞ്ഞുനില്‍ക്കുകയാണ് ആലിക്കുട്ടി മുസല്യാര്‍.
മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പരമോന്നത സമിതിയായ കേന്ദ്ര മുശാവറയില്‍ 21 വര്‍ഷമായി അംഗമാണ്. കേരളത്തിലെ ആദ്യ ഇസ്ലാമിക ഉന്നത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ പ്രിന്‍സിപ്പലാണിപ്പോള്‍. 1968ല്‍ ഇതേ കോളജില്‍നിന്നു തന്നെ മതപഠനത്തില്‍ ഉന്നത ബിരുദം നേടിയ ആലിക്കുട്ടി മുസല്യാര്‍ 1979 ല്‍ കോളജില്‍ അറബിക് സാഹിത്യത്തില്‍ അധ്യാപകനായി ചേര്‍ന്നു. 1991ല്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ പ്രഫസറായി. 2003 മുതല്‍ പ്രിന്‍സിപ്പലായി തുടരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനയായ സുന്നി യുവജന സംഘത്തിന്റെ (എസ്.വൈ.എസ്) ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 15 വര്‍ഷമായി തുടരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളാണ് സംഘടനയുടെ പ്രസിഡന്റ്. മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട്ട് പ്രവര്‍ത്തിക്കുന്ന അന്‍വാറുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ ജനറല്‍ മാനേജരാണ്. 1970ല്‍ സ്ഥാപിതമായ അന്‍വാറുല്‍ ഇസ്ലാമിനു കീഴില്‍ അനാഥമന്ദിരം, അറബിക് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഹൈസ്കൂള്‍, കംപ്യൂട്ടര്‍ സെന്റര്‍, ഇംഗീഷ് മീഡിയം സ്കൂളുകള്‍, മദ്രസകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.
പെരിന്തല്‍മണ്ണ താലൂക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിട്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലെത്തുന്നത് - 1975ല്‍. 1976ല്‍ താലൂക്ക് ജനറല്‍ സെക്രട്ടറിയായി. പിന്നീട് മലപ്പുറം ജില്ലാ സെക്രട്ടറിയും. 1986ല്‍ കേന്ദ്ര മുശാവറയിലെത്തി. സുന്നി മഹല്ല് ഫെഡറേഷന്‍ പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളറായും പ്രവര്‍ത്തിച്ചു.
കേരളത്തിലെ പ്രമുഖ ഇസ്ലാമിക മത കലാലയങ്ങളായ ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി, വളാഞ്ചേരി മര്‍ക്കസുത്തര്‍ ബിയത്തുല്‍ ഇസ്ലാമിയ്യ, കടമേരി റഹ്മാനിയ്യ അറബിക് കോളജ് എന്നിവയുടെ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളജ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. കേരളത്തിലെ യത്തീംഖാനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. സുന്നി അഫ്കാര്‍ വാരിക, ഡാറ്റാനെറ്റ് ഇന്റര്‍നാഷനല്‍ എന്നിവയുടെ ചീഫ് എഡിറ്ററാണ്. ഇസ്ലാമിക ചരിത്രവും ചലനങ്ങളും പൊതുവാ യും കേരളത്തിലെ മുസ്ലിം സമൂഹത്തെക്കുറിച്ച് സമഗ്രമായും വിവരിക്കുന്ന മലയാളത്തിലെ ഏക ഇസ്ലാമിക് ഇയര്‍ബുക്കിന്റെ പ്രസാധകരാണ് ഡാറ്റാനെറ്റ്. മതവിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍, ദൈവവിശ്വാസം, പ്രവാചകന്മാരുടെ ചരിത്രം, മാലാഖമാരുടെ വിവരങ്ങള്‍, ഖലീഫമാര്‍, ഇസ്ലാമിക രാജ്യങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയെല്ലാം ഈ ഇയര്‍ബുക്കില്‍ ലഭ്യമാണ്. ഇന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടില്ലാത്ത മഹദ് സംരംഭമാണിത്.
നാടിന്റെ അംഗീകാരം
ഏതൊരു നേതാവിന്റെയും വിജയം സ്വന്തം നാട് നല്‍കുന്ന അംഗീകാരമാണ്. സ്വന്തം നാട്ടുകാര്‍ക്കിടയില്‍ മതിപ്പും വേരോട്ടവു മില്ലാത്ത നേതാക്കള്‍ ഏറെയാണ്. ഇവര്‍ക്കിടയില്‍ ആലിക്കുട്ടി മുസല്യാരുടെ വ്യക്തിത്വം വേറിട്ടു നില്‍ക്കുന്നു. സ്വന്തം നാട്ടുകാരുടെ അംഗീകാരമാണ് അദ്ദേഹം ആദ്യം നേടിയത്. മുസ്ലിംകളുടെ അതിപ്രധാന മതാനുഷ്ഠാനവും കൂട്ടായ്മയുമായ ജുമുഅ നമസ്കാരത്തിന് (വെള്ളിയാഴ്ചകളിലെ കൂട്ട പ്രാര്‍ഥന) പതിനാലാം വയസ്സില്‍ അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. കുട്ടിത്തം വിടും മുന്‍പ് സ്വന്തം നാട്ടിലെ മസ്ജിദില്‍ ഖുത്തുബ നിര്‍വഹിച്ച് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. നാല്‍പതു വര്‍ഷത്തിലേറെയായി തിരൂര്‍ക്കാട് മഹല്ലിന്റെ ഖാസിയും ഇമാമുമാണ് ആലിക്കുട്ടി മുസല്യാര്‍.
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലെ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി ഹജ്ജുമ്മയുടെയും മകനായി 1945 ജനുവരി ഒന്നിനാണു ജനനം. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. വല്യുപ്പ ആലിഹാജി ആയിരുന്നു ഗുരു. പിന്നീട് മുഴുവന്‍ സമയ മതപഠനം. അന്ന് ഇരുമ്പുഴിയില്‍ ഉമ്മയുടെ വീട്ടിലായിരുന്നു താമസം. ഇരുമ്പുഴി ദര്‍സില്‍ സെയ്തലവി മുസല്യാര്‍ക്കു കീഴില്‍ നാലുവര്‍ഷത്തെ പഠനം. പിന്നീട് പുത്തന ങ്ങാടി, പടിഞ്ഞാറ്റുമുറി, അരിപ്ര തുടങ്ങിയ സ്ഥലങ്ങളിലെ പള്ളിദര്‍സുകളില്‍ പഠിച്ചു. 1964ല്‍ ജാമിഅ നൂരിയ്യ അറബിക് കോളജില്‍ ചേര്‍ന്നു. 1968ല്‍ ബിരുദം നേടി. മീനാര്‍കുഴി, ചെമ്മങ്കടവ് എന്നീ സ്ഥലങ്ങളിലെ ദര്‍സുകളില്‍ അധ്യാപനം നടത്തി. 1979ല്‍ ജാമിഅ നൂരിയ്യയില്‍ അധ്യാപകനായി.
ഗുരുനാഥനായ സഹപാഠി
അപൂര്‍വ സൌഹൃദത്തിന്റെ കഥയാണ് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളും ആലിക്കുട്ടി മുസല്യാരും തമ്മിലുള്ളത്. ജാമിഅ നൂരിയ്യയിലെ ഒരേ ബാച്ചില്‍ സഹപാഠികളാണിവര്‍. പഠനകാലത്ത് തന്നെ ഇംഗീഷ് പഠിപ്പിച്ച ഉമറലി തങ്ങളെ ആലിക്കുട്ടി മുസല്യാര്‍ ഗുരുനാഥനായും കാണുന്നു. പൊതു പ്രവര്‍ത്തന രംഗത്തെത്തിയ പ്പോള്‍ ഇരുവരും പല സംഘടനകളിലും സഹപ്രവര്‍ത്തകരായി. ഇപ്പോള്‍ പതിറ്റാണ്ടിലേറെയായി എസ്.വൈ.എസിന്റെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ഇരുവരും തുടരുന്നു.
സെയ്തലവി മുസല്യാര്‍ (ഇരുമ്പുഴി), അബ്ദുല്‍ഖാദര്‍ മുസല്യാര്‍ (അരിപ്ര), ബാപ്പുട്ടി മുസല്യാര്‍ (പടിഞ്ഞാറ്റുമുറി), ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസല്യാര്‍, കെ.സി. ജമാലുദ്ദീന്‍ മുസല്യാര്‍, താഴേക്കോട് കുഞ്ഞലവി മുസല്യാര്‍ (അലനല്ലൂര്‍), അബൂബക്കര്‍ ഹസ്റത്ത്, മുഹമ്മദ് മുസല്യാര്‍ (കടമേരി) തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്മാര്‍. മൂന്നു പതിറ്റാണ്ടോളമായി ജാമിഅയില്‍നിന്ന് പൊതുസമൂഹത്തിലെത്തുന്ന യുവ പണ്ഡിതരെല്ലാം ആലിക്കുട്ടി മുസല്യാരുടെ ശിഷ്യന്മാരാണ് - ഏകദേശം നാലായിരം പേര്‍. കേരളത്തിനകത്തും പുറത്തുമായി ഗ്രാമങ്ങള്‍ക്കും മഹല്ലുകള്‍ക്കും മസ്ജിദുകള്‍ക്കും മദ്രസകള്‍ക്കും ഉന്നത സ്ഥാപനങ്ങള്‍ക്കു മെല്ലാം നേതൃത്വം നല്‍കുന്നവരാണിവര്‍.
ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധേയന്‍
പ്രമുഖ സമ്മേളനങ്ങളിലും ചര്‍ച്ചകളിലുമെല്ലാം ആരംഭത്തില്‍ സാധാരണക്കാരനായി എത്തി സമാപനമാകുമ്പോഴേക്കും മുഖ്യ ശ്രദ്ധാകേന്ദ്രമായ അനുഭവം ആലിക്കുട്ടി മുസല്യാര്‍ക്കുണ്ട്. 1986ല്‍ ഹൈദരാബാദില്‍ നടന്ന രാജ്യാന്തര ഇസ്ലാമിക സെമിനാറിലേക്ക് ആലിക്കുട്ടി മുസല്യാര്‍ക്കും ക്ഷണം ലഭിച്ചിരുന്നു. സമകാലിക പ്രശ്നങ്ങള്‍ക്ക് ഇസ്ലാമിക കര്‍മശാസ്ത്രത്തിലൂടെ പരിഹാരം എന്ന വിഷയത്തില്‍ ലിബിയ സര്‍ക്കാര്‍ സംഘടിപ്പിച്ച സെമിനാറിലേക്ക് നാല്‍പതിന്റെ യുവത്വവുമായി എത്തിയ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം പ്രധാന ചര്‍ച്ചയായി. പ്രമുഖ ഇസ്ലാമിക ജേര്‍ണലുകളില്‍ ഇതു പിന്നീട് പ്രസിദ്ധീകരിച്ചു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് 1989ല്‍ ഹൈദരാബാദില്‍ നടത്തിയ സെമിനാറില്‍ കേരളത്തില്‍നിന്നുള്ള ഏക പ്രതിനിധിയായി പങ്കെടുത്തു. കേരള സര്‍വകലാശാലയില്‍ പലതവണ റിഫ്രഷര്‍ കോഴ്സുകളും നടത്തി.
വേള്‍ഡ് അസംബ്ളി ഓഫ് മുസ്ലിം യൂത്തിന്റെ (വാമി) അതിഥിയായി സൌദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക് ഇയര്‍ബുക്കിന് ഏറ്റവുമധികം വിവരങ്ങള്‍ ശേഖരിച്ചത് ഈ യാത്രയിലാണ്. 1981ലായിരുന്നു ആദ്യ ഹജ് യാത്ര. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ ഈജിപ്തും സന്ദര്‍ശിച്ചിട്ടുണ്ട്.
പൊതുപ്രവര്‍ത്തന കാലത്തിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ അനുഭവം നല്‍കിയത്, ബാബ്റി മസ്ജിദ് സംഭവത്തിനു ശേഷം കേരളത്തിലുടനീളം നടത്തിയ ശാന്തിയാത്രയാണ്. സംഘര്‍ഷത്തിന്റെ സകലസാഹചര്യങ്ങളും മുഴച്ചുനിന്ന പ്രദേശങ്ങളിലൂടെ ശാന്തിയുടെ സന്ദേശവുമായി ചെന്നതും സമ്പൂര്‍ണവിജയം നേടിയതും വിസ്മയവും അഭിമാനവുമായി ഇന്നും മനസ്സിലുണ്ട്.
കുടുംബം
ദേശീയപാത 213ല്‍ മലപ്പുറം - പെരിന്തല്‍മണ്ണ റൂട്ടില്‍ തിരൂര്‍ക്കാട് ആണു സ്വദേശം. ഭാര്യ: മാടമ്പി ഫാത്തിമ. മൂസ ഫൈസി, അബൂബക്കര്‍, ഖദീജ, സൈനബ്, മൈമൂന, മര്‍യം, ഹഫ്സ എന്നിവരാണു മക്കള്‍. വിലാസം: പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, ഖാസി മന്‍സില്‍, തിരൂര്‍ക്കാട്, മലപ്പുറം.
ഫോണ്‍: 0493 3239320, 0493 3239322.








