എസ്.കെ.എസ്.എസ്.എഫ്
സംഘടന തെരഞ്ഞെടുപ്പ് നവംബറില്‍
കാസര്ഗോഡ്: "കൂട്ടുക്കൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം" എന്ന പ്രമേയത്തില്‍ നടന്ന എസ്.കെ.എസ്. എസ്.എഫ് മെംബെര്‍ഷിപ് കാമ്പയിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. കാമ്പയിന്‍റെ രണ്ടാം ഘട്ടമായ തെരഞ്ഞെടുപ്പ് നവംബറില്‍ ആരംഭിക്കും. അടുത്ത മാസം ആദ്യപത്തില്‍ യൂനിറ്റ് കമ്മിറ്റിയും ഇരുപതിനുള്ളില്‍ ക്ലസ്ടര്‍ കമ്മിറ്റിയും ഡിസംബര്‍ അഞ്ചിനുള്ളില്‍ മേഖല കമ്മിറ്റികളും ഏകദിന ക്യാമ്പോടെ നിലവില്‍ വരും. തെരെഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഈ മാസം 15 ന് മുമ്പ് റിട്ടേണിംഗ് ഓഫീസര്മാരെ തെരഞ്ഞെടുക്കും. ഡിസംബര്‍ രണ്ടാം വാരത്തില്‍ നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തോട് കൂടി ജില്ലാ കമ്മിറ്റിയും നിലവില്‍ വരും.





