Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മനുഷ്യനെ  പൂര്‍ണ്ണതയിലെത്തിക്കുന്നത് വിജ്ഞാന സമ്പാദനം : ഹൈദരലി തങ്ങള്‍
എടവണ്ണപ്പാറ: വിജ്ഞാനം ആര്ജിക്കുന്നതിലൂടെ മാത്രമേ മനുഷ്യന്‍  പൂര്‍ണ്ണത കൈവാരിക്കൂ എന്ന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. അറിവിനോടപ്പം പാരത്രിക ജീവിത വിജയത്തിന്നും മദ്ദ്രസ്സ വിദ്യാഭ്യാസം ഏറെ അനിവാര്യമാണെന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെട്ടുപര ആലമുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി നിര്‍മിച്ച പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.