Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പുത്തന്‍പള്ളി ജാറം ആണ്ട്‌നേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം

എരമംഗലം : പ്രമുഖ തീര്‍ഥാടനകേന്ദ്രമായ പെരുമ്പടപ്പ് പുത്തന്‍പള്ളി മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് കുഞ്ഞിമുഹമ്മദ്മുസ്‌ലിയാരുടെ 100-മത് ആണ്ട്‌നേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം. തിങ്കളാഴ്ച 11ന് നൂണക്കടവ് ജാറം സിയാറത്തോടെയാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ആണ്ട്‌നേര്‍ച്ചയ്ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന കുഞ്ഞിമുഹമ്മദ്മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിന് സമസ്ത മുശാവറ അംഗം എം.എം. മുഹ്‌യദ്ദീന്‍മൗലവി നേതൃത്വം നല്‍കി. രാത്രി നടന്ന ഉദ്ഘാടനസമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. സി. മുഹമ്മദ്ശരീഫ് അധ്യക്ഷത വഹിച്ചു. എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി.ടി. അജയ്‌മോഹന്‍, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.കെ. അബൂബക്കര്‍, പി.പി. സുനീര്‍, ഇ.ജി. നരേന്ദ്രന്‍, പി.എസ്.സി അംഗം അഡ്വ. സക്കീര്‍, പി.കെ. കുഞ്ഞിമോന്‍, സി. മുഹമ്മദ് യൂസഫ്, എം.കെ. മുഹമ്മദ്ബാബു എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ഹുദവി വിളയില്‍ മതപ്രഭാഷണം നടത്തി. ചൊവ്വാഴ്ച രക്ഷാകര്‍തൃ-മാതൃസംഗമം നടക്കും.

സമുദായസമുദ്ധാരണത്തിന് മഹല്ല് നേതൃത്വങ്ങള്‍ മുന്നിട്ടിറങ്ങണം-മുഈനലി ശിഹാബ് തങ്ങള്‍
അരീക്കോട് : സമുദായത്തിന്റെ സമുദ്ധാരണത്തിന് മഹല്ലുകള്‍ നേതൃത്വം വഹിക്കണമെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. അരീക്കോട്ട് ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്റെ മഹല്ല് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂരും ഹസന്‍ സഖാഫി പൂക്കോട്ടൂരും ക്ലാസെടുത്തു. ടി.എച്ച്. അബ്ദുള്‍ അസീസ് ബാഖവി, ഉമര്‍ ദര്‍സി തച്ചണ്ണ, സി.എം. കുട്ടി സഖാഫി, പി.ടി. ഉമ്മര്‍ ഹാജി, കെ.സി. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. എം. സുല്‍ഫിക്കര്‍ സ്വാഗതവും കെ.ടി. മുഹമ്മദലിനന്ദിയും പറഞ്ഞു