ദാറുന്നജാത്ത് മുപ്പത്തിയഞ്ചാം വാര്‍ഷികത്തിന് ഒരുങ്ങി
കരുവാരകുണ്ട്: ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര്‍ മുപ്പത്തിയഞ്ചാം വാര്‍ഷികം വിജയിപ്പിക്കുന്നതിന് ഗള്‍ഫിലും നാട്ടിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജനുവരി 10 ന് സ്ഥാപകനും പ്രമുഖ പണ്ടിതനുമായിരുന്ന കെ.ടി. മാനു മുസ്ലിയാരുടെ രണ്ടാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സമസ്തയുടെ പ്രമുഖ പന്ധിതന്മാര്‍ നേത്രത്വം നല്‍ക്കുന്ന സിയാറത്ത്, പ്രാര്‍ത്ഥന സദസ്സ് , ഖുര്‍ആന് പാരായണം അനുസ്മരണം എന്നിവ നടക്കും.




