'മനുഷ്യജാലിക'
പ്രചാരണത്തിന് അന്തിമരൂപമായി
പ്രചാരണത്തിന് അന്തിമരൂപമായി
മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി കോട്ടയ്ക്കലില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപമായി. 14ന് മഹല്ല്തലങ്ങളില്‍ മനുഷ്യജാലിക ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പള്ളികളും അങ്ങാടികളും കേന്ദ്രീകരിച്ച് വിഭവസമാഹരണവും സന്ദേശകാര്‍ഡ് വിതരണവും നടക്കും.
20, 21 തിയ്യതികളില്‍ ജില്ലയില്‍ രണ്ട് മേഖലകളിലായി സന്ദേശപ്രയാണം നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. സൗഹൃദസെമിനാര്‍, ബൈക്ക് റാലി, പദയാത്ര എന്നിവ നടക്കും. മേഖലാ തലങ്ങളില്‍ വിളംബരറാലിയും സൗഹൃദസായാഹ്നവും ഒരുക്കും. ഏഴിന് ഉച്ചയ്ക്ക് മൂന്നിന് ജില്ലയിലെ ആക്ടീവ് യൂത്ത് വിങ് (വിഖായ) പ്രവര്‍ത്തകരുടെയും എട്ടിന് ഉച്ചയ്ക്ക് മൂന്നിന് കാമ്പസ് പ്രതിനിധികളുടെയും സംഗമം മലപ്പുറം സുന്നിമഹലില്‍ നടക്കും. ഇതുസംബന്ധിച്ച് മഞ്ചേരി സുന്നി മഹലില്‍ നടന്ന കിഴക്കന്‍ മേഖലാ പൈലറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ പനങ്ങാങ്ങര ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ അരിമ്പ്ര അധ്യക്ഷതവഹിച്ചു. തിരൂരില്‍ നടന്ന പടിഞ്ഞാറന്‍ മേഖലാ പൈലറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാനസെക്രട്ടറി അബ്ദുറഹിം ചുഴലി ഉദ്ഘാടനംചെയ്തു. ജില്ലാ ജനറല്‍സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷതവഹിച്ചു.
കല്പറ്റ: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി ജനവരി 26-ന് പടിഞ്ഞാറത്തറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്പറ്റ സമസ്ത ഓഫീസില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം അന്തിമ രൂപം നല്കി.
ചതുര്‍ദിന വാഹനജാഥയും പ്രഭാഷക സംഗമവും ലഘുലേഖാ വിതരണവും സ്ഥാപന സന്ദര്‍ശനവും പള്ളികളില്‍ പ്രമേയ പ്രഭാഷണവും സംഘടിപ്പിക്കും. പ്രത്യേക ജാലികാ സപ്ലിമെന്റ് പുറത്തിറക്കും. ത്വലബാവിങ് കാമ്പസ് കണ്‍വെന്‍ഷനും ബൈക്ക് റാലിയും സംഘടിപ്പിക്കും.ശംസുല്‍ ഉലമാ അക്കാദമി സെക്രട്ടറി ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എ. നാസര്‍ മൗലവി, കെ. മമ്മൂട്ടി, എം.കെ. റഷീദ്, ഹനീഫ്, ഷൗക്കത്തലി മൗലവി, സാജിദ്, അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, ജലീല്‍, സമദ്, ശിഹാബ്, താഹിര്‍, കെ.എ. റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട് ജില്ലാ 'മനുഷ്യജാലിക' കണ്‍വെന്‍ഷന്‍
കൊപ്പം: കൊപ്പത്ത് 26ന് എസ്.കെ.എസ്.എസ്.എഫ് 'മനുഷ്യ ജാലിക' നടക്കും. ഇതിന്റെ ഭാഗമായി നടത്തിയ കണ്‍വെന്‍ഷന്‍ കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പി.കെ.എം. ഷറഫുദ്ദീന്‍ അന്‍വരി അധ്യക്ഷനായി. റഷീദ് ഫൈസി, അഹമ്മദ് അന്‍വര്‍, അബ്ദുള്‍ ഗഫൂര്‍, റിഷാദ്, ജാഫിര്‍, കെ. മൊയ്തിന്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട് ജില്ലാ 'മനുഷ്യജാലിക' കണ്‍വെന്‍ഷന്‍
കൊപ്പം: കൊപ്പത്ത് 26ന് എസ്.കെ.എസ്.എസ്.എഫ് 'മനുഷ്യ ജാലിക' നടക്കും. ഇതിന്റെ ഭാഗമായി നടത്തിയ കണ്‍വെന്‍ഷന്‍ കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പി.കെ.എം. ഷറഫുദ്ദീന്‍ അന്‍വരി അധ്യക്ഷനായി. റഷീദ് ഫൈസി, അഹമ്മദ് അന്‍വര്‍, അബ്ദുള്‍ ഗഫൂര്‍, റിഷാദ്, ജാഫിര്‍, കെ. മൊയ്തിന്‍ എന്നിവര്‍ സംസാരിച്ചു.




