Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രവാചക സ്നേഹം ഇഹപര വിജയത്തിന്‍റെ കാതല്‍ : സൈനുല്‍ ഉലമ
കുവൈത്ത് : സ്നേഹിക്കപ്പെടാനുള്ള വിശേഷണങ്ങള്‍ സന്പൂര്‍ണ്ണമായത് മുഹമ്മദ് നബി (സ) മാത്രമാണെന്നും വിശ്വാസം പൂര്‍ണ്ണമാകുന്നതും ഇഹപര വിജയം കൈവരിക്കാനും പ്രവാചകരെ അതിരറ്റ് സ്നേഹിക്കല്‍ അനിവാര്യമാണെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു. കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടന്ന സമ്മേളനം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ഇന്ത്യന്‍ അന്പാസിഡര്‍ അജയ് മല്‍ഹോത്ര കൗണ്‍സിലിന്‍റെ മൊമെന്‍റൊ ബശീറലി തങ്ങള്‍ക്ക് കൈമാറി.
             സിദ്ധീഖ് വലിയകത്ത്, ശറഫുദ്ദീന്‍ കണ്ണേത്ത്, ഇല്‍യാസ് മൗലവി, സയ്യിദ് നിസാര്‍ തങ്ങള്‍, നസീര്‍ ഖാന്‍, അജ്‍മല്‍ ഖാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശിഫാ അല്‍ ജസീറ എം.ഡി. റബീഉള്ളക്കുള്ള അല്‍ മര്‍ഹബ അക്സലന്‍സി അവാര്‍ഡ് കണ്‍ട്രി മാനേജര്‍ ഇബ്റാഹീം കുട്ടി സ്വീകരിച്ചു. ജുമുഅ നിസ്‍കാരാനന്തരം മൗലിദ് പാരായണത്തോടെ ആരംഭിച്ച പരിപാടി സര്‍ഗ്ഗസംഗമം, ക്വിസ് മത്സരം തുടങ്ങിയവക്ക് ശേഷം പൊതു സമ്മേളനത്തോടെ സമാപിച്ചു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതവും ശംസുദ്ദീന്‍ മൗലവി നന്ദിയും പറഞ്ഞു.
ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രവാചക പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിച്ചു

ദമ്മാം : പ്രവാചക അദ്ധ്യാപനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും മുന്‍ കാലങ്ങളേക്കാള്‍ ഏറെ സമകാലിക ഭൗതിക ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് പറഞ്ഞു. ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക ചരിത്രത്തിലെ ചെറുതും വലുതുമായ ഓരോ സംഭവങ്ങളും ചലനങ്ങളും, എന്തിനകം തങ്ങളുടെ സ്വകാര്യ ജീവിതങ്ങള്‍ പോലും ചരിത്രത്തില്‍ വസ്തുനിഷ്ഠമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനബിയുടെ അധ്യാപനങ്ങളും ദര്‍ശനങ്ങളും ജീവിതത്തില്‍ പകര്‍ത്തി പ്രവാചക സ്നേഹം ഹൃദയങ്ങളില്‍ സന്നിവേശിപ്പിക്കുന്പോള്‍ മാത്രമേ ഒരു മുസ്‍ലിം യഥാര്‍ത്ഥ വിശ്വാസിയാവുകയുള്ളൂ - അദ്ദേഹം പറഞ്ഞു.
ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബശീര്‍ മങ്കട അദ്ധ്യക്ഷത വഹിച്ചു. സഫ മെഡിക്കല്‍ സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോടൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജുബൈല്‍ കമ്മിറ്റി പ്രസിഡന്‍റ് ബശീര്‍ ബാഖവി ആശംസാ പ്രസംഗം നടത്തി. അസ്‍ലം മൗലവി സ്വാഗതവും റശീദ് ദാരിമി വാളാട് നന്ദിയും പറഞ്ഞു. മാസ്റ്റര്‍ മുഹമ്മദ് ഷിനാസ് ഖിറാഅത്ത് നടത്തി

സമസ്ത ബഹ്റൈന്‍ : മൗലിദ് സദസ്സ് നവ്യാനുഭവമായി
 ബഹ്റൈന്‍ : പ്രവാചക അനുരാഗത്തിന്‍റെ അനിര്‍വ്വചനീയ അനുഭൂതി നല്‍കി അറാദ് ജംഇയ്യത്തുല്‍ ഇസ്‍ലാമിയ്യ മജ്‍ലിസില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിച്ച മൗലിദ് സംഗമം നവ്യാനുഭവമായി. തിരുനബിയോടുള്ള ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ മാതൃകകളിലൊന്നാണ് പ്രവാചക പ്രകീര്‍ത്തന സദസ്സുകളെന്നും സ്വഭാവ സംസ്കരണമാണ് വിശ്വാസത്തിന്‍റെ അടിത്തറയെന്നും സമൂഹത്തിന് ബോധനം നല്‍കിയ നബി തിരുമേനി (സ) സമര്‍പ്പിച്ച ജീവിത ചര്യ അനുദാവനം ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ചടങ്ങില്‍ പങ്കെടുത്ത അറബ് പ്രതിനിധികളടങ്ങുന്ന വിശിഷ്ടാതിഥികള്‍ ഓര്‍മ്മപ്പെടുത്തി.
       ഡോ. ശൈഖ് യൂസുഫ് അല്‍ അലവി, സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, സി.കെ.പി. അലി മുസ്‍ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി തുടങ്ങിയവര്‍ ഉദ്ബോധന പ്രഭാഷണങ്ങള്‍ നടത്തി. ഹംസ അന്‍വരി മോളൂര്‍, അബ്ദുറസാഖ് നദ്‍വി, ടി. ഹംസ അന്‍വരി, സൈദലവി മുസ്‍ലിയാര്‍, മുഹമ്മദ് മുസ്‍ലിയാര്‍ എടവണ്ണപ്പാറ, മുഹമ്മദ് മുസ്‍ലിയാര്‍ കൊടുവള്ളി, ഉബൈദ് റഹ്‍മാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശൈഖ് ഹസന്‍, ശൈഖ് ഈസ അബ്ദുല്ല, കെ.കെ. അബ്ദുറഹ്‍മാന്‍ ഹാജി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാന്പള്ളി, അശ്റഫ് കാട്ടില്‍ പീടിക, നിസാമുദ്ദീന്‍ മാരായമംഗലം, ശറഫുദ്ദീന്‍ മഹ്‍മൂദ് ഹൂറ, അബ്ദുല്‍ കരീം മുണ്ടേരി, കെ. അബ്ദുസ്സലാം, സി.കെ. അബ്ദുറഹ്മാന്‍, ജഅ്ഫര്‍ കടല്ലൂര്‍, അഞ്ചിലന്‍ കുഞ്ഞിമുഹമ്മദ് ഹാജി, മൗസല്‍ മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. കുഞ്ഞി മുഹമ്മദ് ഹാജി സ്വാഗതവും എസ്.എം. അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു