ശിഹാബ് തങ്ങള്‍ അനുസ്‌മരണം സംഘടിപ്പിച്ചു
മഞ്ചേശ്വരം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്‌മരണവും പാത്തൂര്‍ അഹമ്മദ് മുസ്‌ല്യാരെ ആദരിക്കല്‍ ചടങ്ങും കജെയില്‍ സംഘടിപ്പിച്ചു. സമസ്‌ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്‌ഘാടനം ചെയ്‌തു. സുന്നീ യുവജന സംഘം സെക്രട്ടറി അബ്‌ദുസമദ് പുക്കോട്ടൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി.
ഗോള്‍ഡന്‍ അബ്‌ദുല്‍ ഖാദര്‍,ഹാദി തങ്ങള്‍, ഹബീബ് റഹ്‌മാന്‍ തങ്ങള്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉദ്യാവരം, ആലിക്കുഞ്ഞി മുസ്‌ല്യാര്‍ പൊയ്യത്തുബയല്‍,ജമാലുദ്ദീന്‍ തങ്ങള്‍, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, ഇബ്രാഹിം ബാഖവി കെ.സി. റോഡ്, ഇ.കെ. ശരീഫ് മുസ്‌ല്യാര്‍, ആദം ഫൈസി, കെ.വി. അബ്ബാസ് ദാരിമി, അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി കടമ്പാര്‍, ശരീഫ് മാസ്റ്റര്‍ ചീനാല, മുഹമ്മദ്‌കുഞ്ഞി മീഞ്ച, ഇബ്രാഹിം മുസ്‌ല്യാര്‍ മാലാര്‍ സിദ്ദീഖ് അല്‍ അസ്‌ഹരി പാത്തൂര്‍, ഹാഷിര്‍ ഹാമിദി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഫൈസി കജെ സ്വാഗതം പറഞ്ഞു.




