Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നാട്ടിക ഉസ്താദ്‌ അനുസ്മരണവും ദാറുല്‍ ഹികം വാര്‍ഷികാഘോഷവും നാളെ മുതല്‍
മേലാറ്റൂര്‍: പ്രമുഖ പണ്ഡിതനും വാഗ്മിയും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും ആയി രുന്ന ഉസ്താദ്‌ നാട്ടിക വി.മൂസ മുസ്‌ലിയാരുടെ ഒ മ്പതാം അനുസ്മരണ സമ്മേളനവും ഉസ്താദ്‌ ആരംഭിച്ച മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാണിയോട് ദാറുല്‍ ഹികം ഇസ്‌ലാമിക് സെന്ററിന്‍റെ 15-ാം വാര്‍ഷികാ ഘോഷവും ശനിയാഴ്ച തുടങ്ങും. ചെമ്മാണിയോട് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറി ലാണ് ദ്വിദിന സമ്മേളനം നടക്കുക. ശനിയാഴ്ച ഒമ്പതിന് എടയാറ്റൂരില്‍ നടക്കുന്ന ഉസ്താദിന്‍റെ ഖബര്‍സിയാറത്തിന് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 10ന് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറില്‍ സമസ്ത മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 10.30ന് മഹല്ല്, മദ്രസ സംഘടനാ സംഗമം ഹാജി കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനംചെയ്യും.2.30ന് ദാറുല്‍ഹിക്കം ജനറല്‍ബോഡിയും രാത്രി ഏഴിന് സെമിനാറും നടക്കും. എട്ടിന് നടക്കുന്ന കലാനിശ ഒ.എം. കരുവാരകുണ്ട് ഉദ്ഘാടനംചെയ്യും. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് നാലിന് മേലാറ്റൂര്‍ ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് മേഖലാ നബിദിന റാലി ആരംഭിക്കും. രാത്രി ഏഴിന് സമാപനസമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.