Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് രജിസ്ട്രേഷന്‍: മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മറ്റിയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഏപ്രില്‍ 30നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.
കേരളത്തില്‍ നിന്ന് ഹജ്ജാജിമാരെ തെരഞ്ഞെടുക്കാനുളള നറുക്കെടുപ്പ് മെയ് രണ്ടിന് നടക്കും. ഹജ്ജാജികളെയും വഹിച്ചു കൊണ്ടുള്ള ആദ്യവിമാനം സെപ്തംബര്‍ 27ന് പുറപ്പെടും. ജൂണ്‍ 15നാണ് കേരളത്തില്‍ നിന്നുള്ള അവസാന വിമാനം. കേന്ദ്രത്തില്‍ നിന്നുള്ള അവസാന വിമാനം ജൂണ്‍ മുപ്പതിനാണ് പുറപ്പെടുക. ഈ വര്‍ഷം മുതല്‍ അന്താരാഷ്ട്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അപേക്ഷിക്കാനാകുക.