'പ്രേ ഫോര്‍ ലിബിയ' എസ്.കെ.എസ്.എസ്.എഫ് ഐക്യദാര്‍ഡ്യ റാലി
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംങിന്റെ ആഭിമുഖ്യത്തില്‍ ലിബിയ യില്‍ അമേരിക്ക നടത്തുന്ന കടന്നാക്രമണത്തെ എതിര്‍ത്തും ലിബിയന്‍ ജനതക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രാര്‍ത്ഥന റാലി നടത്തി. 'പ്രേ ഫോര്‍ ലിബിയ' ഐക്യദാര്‍ഡ്യ റാലി കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ പരിസരത്തു നിന്നു ആരംഭിച്ച് മാനഞ്ചിറ ജംങ്ഷനില്‍ സമാപനം കുറിച്ചു. വിവിധ കോളെജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അബ്ദുള്‍ റസാഖ് ബുസ്താനി പ്രാര്‍ത്ഥനക്കു നേത്രത്വം നല്‍കി. സമാപന യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. ഖയ്യും കടമ്പോട്, ഒ.പി അഷ്റഫ്, സിദ്ദിഖ് ചെമ്മാട് എന്നിവര്‍ പ്രസംഗിച്ചു. ഷബിന്‍ മുഹമ്മദ്, എ.പി ആരിഫലി. സൈനുദ്ദീന്‍, സാജ്ജിദ് തിരൂര്‍, ജൗഹര്‍ കുസാറ്റ്, ജാബിര്‍ അരിക്കോട്, മുനീബ് എന്‍.ഐ.ടി, അബ്ദുള്‍ സാജിദ്, അലി അകബര്‍, ജാബിര്‍ മലബാരി എന്നിവര്‍ റാലിക്കു നേത്യത്വം നല്‍കി





