ശംസുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് നാളെ തുടക്കം
കോഴിക്കോട്: ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ 15 മത് ഉറൂസ് മുബാരക്കിണ്ണ്‍ നാളെ വരക്കല്‍ മഖാമില്‍ തുടക്കമാവും.
വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമാലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തും.
നാളെ മുതല്‍ 13 വരെ ഉറൂസ് നീളും. വിവിധ ദിവസങ്ങളിലായി കാളമ്പാടി ഉസ്താദ്, ചെറുശ്ശേരി ഉസ്താദ് ,സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍, അബ്ദുസ്സമദ് പൂകോട്ടൂര്‍, രഹ്മത്തുള്ള ഖാസിമി എന്നിവര്‍ പ്രഭാഷണം നടത്തും. 13 ന് കാലത്ത് സമാപ്പനവും അന്നദാനവും കോട്ടുമല ബാപ്പു മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കും.





