Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി
ഫീഡര്‍ കോണ്‍ഫറന്‍സ്‌ നടത്തി
ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ രാജ്യാന്തര തലത്തില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ദുബൈ ഫീഡര്‍ കോണ്‍ഫറന്‍സ്‌ ദുബൈയിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തില്‍ തുടങ്ങി
ഏപ്രില്‍ 22   രാവിലെ ഒമ്പത്‌ മണിക്ക്‌ ഉദ്‌ഘാടനം ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നിര്‍വഹിച്ചു. തുടര്‍ന്ന്‌ അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ്‌, സിംസാറുല്‍ ഹഖ്‌ ഹുദവി മമ്പാട്‌ എന്നിവര്‍ നയിക്കുന്ന തബ്‌സിറ സെഷനില്‍ സമകാലിക സംഭവ വികാസങ്ങളെ ഖുര്‍ആനിക വെളിച്ചത്തില്‍ വിശകലനം നടത്തി. ജുമുഅ നമസ്‌കാരാനന്തരം അബ്‌ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍  തര്‍ബിയ സെഷന്‌ സ്ലൈഡ്‌ ഷോകളുടെയും ചിത്രീകരണങ്ങളുടെയും സഹായത്തോടെ ക്രിയാത്മകവും ഫലപ്രദവുമായ പാരന്റിങിന്റെ സാധുതയെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തി.
 തുടര്‍ന്ന്‌ നടന്ന തൗഇയ സെഷനില്‍ പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട സാമൂഹികാവബോധത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തി. .ആരോഗ്യ പരിപാലനം, ധനവിനിയോഗം തുടങ്ങിയ സുപ്രധാന മേഖലകളില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്‌ചകളെയും അവയുടെ പരിഹാരമാര്‍ഗങ്ങളെയും പരാമര്‍ശിച്ചു
ഏഴു മണിക്കാരംഭിച്ച പൊതു പരിപാടി സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങി. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്‌ മുഖ്യപ്രഭാഷണം നടത്തി അബ്‌ദുസ്സലാം ബാഖവി, അബ്‌ദുല്‍ ജലീല്‍ ദാരിമി, അലി ബാവ ഫൈസി എന്നിവര്‍ സംബന്ധിച്ചു.