Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നെല്ലിക്കുത്ത് ഇസ്മായില്‍മുസ്ലിയാര്‍ അന്തരിച്ചു
മഞ്ചേരി: പ്രമുഖ മതപണ്ഡിതനും ഗ്രന്ഥകാരനും വികടിത സുന്നി  വൈസ്പ്രസിഡണ്ടുമായ നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്ലിയാര്‍ (72) അന്തരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ ഉച്ചക്ക് 3.45 നായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ 10ന് നെല്ലിക്കുത്ത് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.  വികടിത സുന്നി  ജില്ലാ പ്രസിഡണ്ട്, കേന്ദ്ര ഫത്വാ കമ്മിറ്റി അംഗം, മലപ്പുറം ജില്ലാ സംയുക്ത ഖാസി, കാരന്തൂര്‍ മര്‍ക്കസുസഖാഫത്തു സുന്നിയ്യ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.