Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ നിര്യാതനായി
വടകര:പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കടമേരി രഹ്മനിയ്യ അറബിക് കോളേജ് പ്രൊഫസറുമായ ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ (75) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് മൂന്നു മാസത്തോളമായി വിശ്രമത്തിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് വടകര സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.കടമേരി റഹ്മാനിയ അറബിക് കോളേജിലെ സീനിയര്‍ മുദരിസായ ഇബ്രാഹിം മുസ്‌ല്യാര്‍ നിടുമ്പ്രമണ്ണ, മുയിപ്പോത്ത്, കക്കറമുക്ക്, കീഴ്പ്പയ്യൂര്‍, കാഞ്ഞിരാട്ട്തറ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ ഖാദിസ്ഥാനംകൂടി വഹിക്കുന്നുണ്ട്.