Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹുദാ: വാഹന പ്രചരണവും ആദര്‍ശ സമ്മേളനവും

നല്ലളം (കോഴിക്കോട്‌) : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നല്ലളം- ചെറുവണ്ണൂര്‍ മേഖലയില്‍ വാഹന പ്രചരണവും ആദര്‍ശ സമ്മേളനവും നടത്താന്‍ ദാറുല്‍ ഹുദാ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. രാവിലെ 8 മണിക്ക്‌ കോട്ടുമ്മല്‍ കുഞ്ഞി മരക്കാര്‍ മഖാം സിയാറത്തോടെ തുടങ്ങുന്ന വാഹന പ്രചരണം വൈകിട്ട്‌ 6 മണിക്ക്‌ നല്ലളം ബസാറില്‍ നടക്കുന്ന ആദര്‍ശ സമ്മേളനത്തോടെ സമാപിക്കും. പരിപാടി ദാറുല്‍ ഹുദാ സെനറ്റ്‌ അംഗം എം. സി. മായിന്‍ ഹാജി ഉദാഘാടനം ചെയ്യും.
സമസ്‌ത തെളിയിച്ച മാതൃകാ നേത്രത്വം, മുസ്‌ലിം എഡുക്കേഷ്യന്‍ ദാറുല്‍ ഹുദാ മോഡല്‍ എന്നീ വിഷയങ്ങളില്‍ ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, നൗഫല്‍ ഹുദവി കൊടുവള്ളി എന്നിവര്‍ പ്രസംഗിക്കും. മറ്റു മത രാഷ്‌ട്രീയ സാംസാകാരിക നേതാക്കളും പരിപാടിയില്‍ സംബംന്ധിക്കും. യോഗത്തില്‍ അബ്ബാസ്‌ ബാഖവി അധ്യക്ഷത വഹിച്ചു. കണ്ണാടി മൊയ്‌തീന്‍, മൊയ്‌തീന്‍ ഹാജി അരീക്കാട്‌, ഖാദര്‍ കൊളത്തറ അന്‍ വര്‍ നല്ലളം എന്നിവര്‍ സംസാരിച്ചു.
വാഹന പ്രചരണ ജാഥയും തബ്‌ലീഗ്‌ ജമാഅത്ത്‌ വിശകലനവും

മോങ്ങം : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണാര്‍ത്ഥം മോങ്ങം മേഖല എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ തിങ്കളാഴ്‌ച അരിമ്പ്ര മഖാമില്‍ നിന്ന്‌ തുടങ്ങും. മോങ്ങം ശിഹാബ്‌ തങ്ങള്‍ നഗറില്‍ സമാപിക്കും. സമാപന പൊതു സമ്മേളനം മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. എ.പി മുസ്‌ത്വഫ ഹുദവി തബ്‌ലീഗ്‌ ജമാഅത്ത്‌ വിശകലനവും സംശയ നിവാരണവും നടത്തും. ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍ ആദര്‍ശ ഭാഷണം നിര്‍വഹിക്കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അഹ്‌മദ്‌ കുട്ടി ബാഖവി മോങ്ങം, ജലീല്‍ ഫൈസി അരിമ്പ്ര, പി.കെ അലവിക്കുട്ടി ഫൈസി പുല്ലാര, യൂസുഫ്‌ ഫൈസി മേല്‍മുറി, സലാം ബാഖവി, നൂറുദ്ധീന്‍ യമാനി, യാസിര്‍ അറഫാത്ത്‌, സ്വാദിഖ്‌ നിസാമി എന്നിവര്‍ സംസാരിക്കും.
ഹുദവീസ്‌ ഹെറാള്‍ഡ്‌ ഇന്ന്‌ കണ്ണൂരില്‍

കണ്ണൂര്‍ : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളന പ്രചരണാര്‍ത്ഥം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന `ഹാദിയ' സംഘടിപ്പിക്കുന്ന വാഹന പ്രചരണ യാത്ര `ഹുദവീസ്‌ ഹെറാള്‍ഡ്‌' ഇന്ന്‌ കണ്ണൂരില്‍. ഏപ്രില്‍ 26ന്‌ പാലക്കാട്‌ മഞ്ഞക്കുളത്തുനിന്നും ആരംഭിച്ച യാത്ര ഇന്നലെ കോഴിക്കോട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. സയ്യിദ്‌ ഫൈസല്‍ ഹുദവി തളിപ്പറമ്പാണ്‌ യാത്രക്ക്‌ നേതൃത്വം നല്‍കുന്നത്‌. ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, ഷറഫുദ്ധീന്‍ ഹുദവി ചെമ്മാട്‌, അന്‍വര്‍ സാദത്ത്‌ ഹുദവി കരിങ്കല്ലത്താണി, അന്‍വര്‍ ഹുദവി പുല്ലൂര്‍ എന്നിവരാണ്‌ മറ്റു യാത്രാംഗങ്ങള്‍. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന യാത്ര മെയ്‌ മൂന്നിന്‌ കാസര്‍ഗോഡ്‌ തളങ്കരയില്‍ സമാപിക്കും.