Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇസ്‌ലാമിക സാമ്പത്തിക രീതിക്ക് വന്‍ സ്വീകാര്യത-മുഫ്തി ബര്‍ക്കത്തുല്ല
കോഴിക്കോട്: ശിരോവസ്ത്രം പോലുള്ളവയോട് പുറംതിരിഞ്ഞ് നില്‍ക്കുമ്പോഴും ഫ്രാന്‍സ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇസ്‌ലാമിക സാമ്പത്തിക രീതിയെ സ്വാഗതം ചെയ്യുകയാണെന്ന് ലണ്ടനിലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മുഫ്തി അബ്ദുല്‍ ഖാദര്‍ ബര്‍ക്കത്തുല്ല.

ഇന്ത്യയിലെ ശരീഅത്ത് അനുസൃതവും 'സെബി' അംഗീകാരമുള്ളതുമായ ആദ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ഫണ്ടായ സെക്യൂറ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്യുറയുടെ ശരീഅത്ത് കാര്യ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. ഇസ്‌ലാമിക ബാങ്കിങ്ങിന് അനുകൂലമായ നയം രൂപവത്കരിക്കാന്‍ ഫ്രാന്‍സിലെയും ഇംഗ്ലണ്ടിലെയും പാര്‍ലമെന്റ് തയാറായി. 70 രാജ്യങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലധിഷ്ഠിതമായ സംരംഭങ്ങളില്‍ മുസ്‌ലിംകളല്ലാത്തവര്‍ കൂടുതലായി കടന്നുവരുന്നു.