Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ചരിത്രമെഴുതി, സമസ്ത മധ്യമേഖലാ സമ്മേളനം സമാപിച്ചു


ഇസ്ലാമിക പ്രബോധന പ്രചാരണങ്ങള്‍ക്ക് കേരളീയ സമൂഹത്തെ നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖലാ സമ്മേളനം കോഴിക്കോടിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതി. അരയിടത്ത്പാലം ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ശംസുല്‍ ഉലമാ നഗറില്‍ സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. സമസ്ത: കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മാതൃകാപരമായ ജീവിത തത്വങ്ങളെ ജനങ്ങളിലെത്തിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഹൈദരലി തങ്ങള്‍ പറഞ്ഞു. തീവ്രവാദത്തെ ഒരിക്കലും അംഗീകരിക്കാത്ത പ്രവര്‍ത്തന ശൈലി പിന്‍പറ്റാന്‍ കഴിയണം. നേരായ മാര്‍ഗ്ഗമാണ് ഇസ്ലാം കാണിച്ചു തന്നത്. ഒരിക്കല്‍ പോലും വഴികേടിലേക്ക് എത്തിപ്പെടേണ്ടി വന്നിട്ടില്ല.
സമസ്തക്കെതിരെ അപശബ്ദമുയര്‍ന്നപ്പോഴൊക്കെ അതൊന്നും വേണ്ടത്ര വിജയം കണ്ടില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത ഒന്നു മാത്രമേയുള്ളൂ. അത് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് തങ്ങള്‍ പറഞ്ഞു.