Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തിരുകേശത്തിന്‍റെ പേരിലുള്ള വിശ്വാസ ചൂഷണം; വിഘടിതര്‍ മാപ്പ് പറയണം : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍

കുവൈത്ത് സിറ്റി : പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് സമുദായത്തെ ചൂഷണം ചെയ്ത കാന്തപുരം വിഭാഗം, കേശം വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ സമുദായത്തോട് മാപ്പ് പറയണമെന്ന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അബൂദാബിയിലെ ഖസ്റജി കുടുംബത്തില്‍ അത്തരം ഒരു കേശമില്ലെന്ന് ബന്ധപ്പെട്ടവര്‍ രേഖാമൂലം വ്യക്തമാക്കിയിരിക്കുകയാണ്. കേശത്തിന്‍റെ പേരില്‍ വ്യാപകമായ പണപ്പിരിവിന് ഇറങ്ങിയവരും കേശം സൂക്ഷിക്കാനെന്ന പേരില്‍ പള്ളി നിര്‍മ്മാണത്തിന് ഒരുങ്ങിയവരും ഇനിയെങ്കിലും സമുദായത്തിന്‍റെ വിശ്വാസങ്ങള്‍ ചൂഷണം ചെയ്യാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറണം. തിരുനബിയേയും മതത്തിന്‍റെ ആസാറുകളേയും ബഹുമാനിക്കുകയും അവകൊണ്ട് അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്‍റെ വിശ്വാസം ദുരുപയോഗം ചെയ്ത് ലാഭം കൊയ്യാനുള്ള ഈ വിഭാഗത്തിന്‍റെ നീക്കങ്ങള്‍ ആശങ്കാജനകമാണ്. ഇത്തരം ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വ്യാപകമായ കാന്പയിന്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു
ആത്മീയത; ചൂഷണം ചെയ്യപ്പെടാനുള്ളതല്ല, ദമാം SYS
ദമ്മാം : പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആത്മീയത ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്നും മുന്‍കഴിഞ്ഞ മഹാന്മാര്‍ കാണിച്ച് തന്ന പാതയിലൂടെ സഞ്ചരിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രദ്ധിക്കണമെന്നും സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ദഅ്‍വാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. പ്രമുഖ ചിന്തകനും വാഗ്മിയുമായ ബഹാഉദ്ദീന്‍ നവ്‍വി മുഖ്യപ്രഭാഷണം നടത്തി. ശാജഹാന്‍ ദാരിമി തിരുവനന്തപുരം, അശ്റഫ് ബാഖവി താഴെക്കോട്, സുലൈമാന്‍ ഫൈസി വാളാട്, കബീര്‍ ദര്‍സി മുതിരമണ്ണ എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.