കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയത്തിന്ന് തുടക്കമായി
മുക്കം: കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയത്തിന്ന് ഇന്ന് ചേന്ദമംഗലൂര്‍ സുന്നിയ അറബിക്ക് കോളേജില്‍ തുടക്കമായി.
ജില്ലയിലെ 18 മേഘലയില്‍ നിന്ന് വിഘായ,ത്വലബ,ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 64 ഇനങ്ങളില്‍ 1000 പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഉച്ചക്ക് തുടക്കം കുറിച്ച കലാമേള എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിച്ചു. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സെമിനാര്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സര്‍ഗലയത്തോട് അനുബന്ധിച്ച് നടക്കുന്ന അത്മീയ സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തില്‍ എം.ഐ ഷാനവാസ് എം.പി പങ്കെടുക്കും.




