Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഖുര്‍ആന്‍ പഠിതാക്കള്‍ മാത്രകയാക്കേണ്ടത് ഐക്യവും സാഹോദര്യവും

കൊച്ചി: ഐക്യവും സാഹോദര്യവുമാണ് ഖുര്‍ആന്‍ പഠിതാക്കള്‍ മാത്രകയാക്കേണ്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രഭഞ്ചത്തേയും പ്രഭഞ്ച നാദനേയും അറിയാനും അറിയിക്കാനും കഴിയണം. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത് ജീവിത വിജയമാണ്. കോഴിക്കോട് ഇസ്ലാമിക് സെന്റെര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റെഡി സെന്റെറിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍  ടൗണ്‍ ഹാളില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു മരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ചെമ്പിട്ട പള്ളീ ഉസ്താദ് അദ്യക്ഷത വഹിച്ചു. റഹ്മത്തുള്ള ഖാസിമി ഏകദൈവ വിശ്വാസം ഖുര്‍ആനിക സൗന്ദര്യം എന്ന വിഷയം അവതരിപ്പിച്ചു.