ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തി അഭിമാനിയാവുക
റിയാദ് : കാന്പയിനുകള്‍ ആചാരങ്ങളിലൊതുങ്ങാതെ അവയുടെ ആശയങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി മാതൃകാ യോഗ്യരാകാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. പ്രവാചകനെ അനുഗമിച്ച സമൂഹം എന്നും അഭിമാനികളായിട്ടുണ്ട്. ആഫ്രിക്ക മുതല്‍ കേരളം വരെ നീണ്ടുകിടക്കുന്ന ചരിത്രത്തിലെ അനേകം സംഭവങ്ങള്‍ അതിന് സാക്ഷിയാണ്.പ്രവാചകനെ അറിയാനും പകര്‍ത്താനും;അതിരാവിലെ ആരംഭിക്കുന്ന മദ്റസ മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്ന മതപ്രഭാഷണങ്ങള്‍ വരെ വളരെയധികം അവസരങ്ങള്‍ കേരളീയ സമൂഹത്തിനുണ്ട്. പക്ഷേ, അവസരങ്ങള്‍ പാഴാക്കുന്നതിലാണ് നമുക്ക് താല്പര്യം. ഇപ്പോള്‍ നടക്കുന്ന കേശവിവാദം പോലും ബന്ധപ്പെട്ടവര്‍ അതു സംബന്ധമായ രേഖകള്‍ പ്രസിദ്ധീകരിച്ചാല്‍ മിനിട്ടുകള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും.എന്നിട്ടും മറ്റുള്ളവര്‍ക്ക് ചിരിക്കാനും പരിഹസിക്കാനും അവസരം നല്‍കും
വിധം ചര്‍ച്ചകള്‍ കാടുകയറുന്നത് ഖേദകരമാണെന്ന് ഇസ്‍ലാമിക് സെന്‍റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നടത്തിയ പ്രവാചകനെ അനുഗമിക്കുക അഭിമാനിയാവുക എന്ന ത്രൈമാസ കാന്പയിനിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.





