ഖാസിയുടെ മരണം: DYSPഹബീബുറഹ്മാനെ നുണപരിശോധനക്ക് വിധേയമാക്കണം: SYS
കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൌലവിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്‍,സി.ഐ. അഷ്റഫ് എന്നിവരുടെ നിലപാടുകള്‍ സംശയാസ്പദമാണ്. സി.എം.അബ്ദുല്ല മൌലവിയുടെ മരണത്തെ കൊലപാതകമെല്ലന്നും ആത്മഹത്യയാണെന്ന് ചിത്രീകരിക്കുകയും പത്രപ്രവര്‍ത്തകരെയും നാട്ടുകാരെയും തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയ ഇരുവരുടെയും അന്നത്തെ നിലപാട് ഏറെ ഒച്ചപ്പാടുകള്‍ക്ക് കാരണമായിട്ടുണ്ട്. ആയതിനാല്‍ ഇരുവരെയും നുണപരിശോധന അടക്കമുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് എം.എ. ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി സ്വാഗതം പറഞ്ഞു.




