മുഅല്ലിം ക്ഷേമനിധി : 8,93,800 രൂപ സഹായം അനുവദിച്ചു
തേഞ്ഞിപ്പലം : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ആഗസ്റ്റ് മാസത്തില്‍ വിവാഹാവശ്യാര്‍ത്ഥം 35 പേര്‍ക്ക് 3,17,300 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 36 പേര്‍ക്ക് 2,98,300 രൂപയും ചികിത്സാര്‍ത്ഥം 11 പേര്‍ക്ക് 47,200 രൂപയും, അടിയന്തരസഹായമായി 4 പേര്‍ക്ക് 40,000 രൂപയും വിധവാ സഹായമായി 2 പേര്‍ക്ക് 20,000 രൂപയും കിണര്‍ നിര്‍മിക്കുന്നതിന് ഒരാള്‍ക്ക് 3000 രൂപയും കക്കൂസ് നിര്‍മിക്കുന്നതിന് രണ്ടാള്‍ക്ക് 6000 രൂപയും അവശതാസഹായമായി ഒരാള്‍ക്ക് 5,000 രൂപയുമായി മൊത്തം 8,93,800 രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, എം.അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്, ടി.മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.സി.അഹ്‌മദ് കുട്ടി മൗലവി കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ എം.എ. ചേളാരി സ്വാഗതവും നന്ദിയും പറഞ്ഞു.




