SKSSF ഏകദിന പ്രവര്‍ത്തക ക്യാമ്പും റമദാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനവും 29ന്ഷാര്‍ജയില്‍
ഷാര്‍ജ : എസ്.കെ.എസ്.എസ്.എഫ് യു എ ഇ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29 വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് `തന്‍ശീത്`- 2011 ഏകദിന പ്രവര്‍ത്തക ക്യാമ്പും റമദാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനവും നടത്തും.
രാവിലെ പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി ഹുസൈന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഷാര്‍ജ ഇസ്ലാമിക് ദഅവാ സെന്‍റര്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍ കടവല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. `അഹ്ലന്‍ റമദാന്‍` എന്ന വിഷയത്തില്‍ അലവി കുട്ടി ഹുദവി മുഖ്യ പ്രഭാഷണം നടത്തും.ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സെഷനില്‍ `നമ്മുടെ സംഘടന` എന്ന വിഷയത്തില്‍ മുജീബ് ഫൈസി പൂലോട് പ്രഭാഷണം നടത്തും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ശുഐബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. `റമദാന്‍ പൊരുളറിയുക...ചിത്തം ശുദ്ധമാക്കുക..`എന്ന വിഷയത്തില്‍ മുജീബ് ഫൈസി പൂലോട് മുഖ്യ പ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി അബ്ദുള്ള ചേലേരി, ശൌകതലി ഹുദവി,നഈം പുത്തൂര്‍,ശൌകതലി മൌലവി,അബ്ദുള്‍ ഹകീം ഫൈസി,ഉസ്താദ് കെ.എം.കുട്ടി ഫൈസി അചൂര്‍,അലവി കുട്ടി ഫൈസി,സയ്യിദ് അബ്ദുള്‍റഹ്മാന്‍ തങ്ങള്‍,ഹുസൈന്‍ ദാരിമി,സഅദ് ഫൈസി,ഹംസ ഹാജി മുന്നിയൂര്‍,സയ്യിദ് അഷ്‌റഫ് അലി തങ്ങള്‍, മൊയ്തീന്‍ ഹാജി അല്‍ ഐന്‍,ഡോ.അബ്ദുള്‍ റഹ്മാന്‍ ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിക്കും.




