Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റഹ്മത്തുള്ളാഹ് ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണത്തിന് തിരൂരില്‍ തുടക്കമായി


തിരൂര്‍ : ഖുര്‍ആന്‍ റിസര്‍ച്ച് സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 3 ദിവസം നീണ്ടു നില്‍ക്കുന്ന ഖാസിമിയുടെ പ്രഭാഷണത്തിന് തിരൂര്‍ ടൌണ്‍ ഹാളില്‍ തുടക്കമായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതചര്യകളില്‍ നിന്നകന്നതാണ് വര്‍ത്തമാന കാല അപചയങ്ങള്‍ക്കും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. അഡ്വ. എന്‍. ശംസുദ്ദീന്‍, എം.എല്‍.എ. സയ്യിദ് കെ.കെ.എസ്. തങ്ങള്‍, പി.എം. റഫീഖ് അഹ്‍മദ്, ഡോ. കെ. ആലിക്കുട്ടി,ഡോ. ജയകൃഷ്ണന്‍ പ്രസംഗിച്ചു.