കുവൈത്ത് ഇസ്ലാമിക് സെന്‍റര്‍ റമദാന്‍ കാമ്പയില്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്‍റര്‍"റമളാന്‍ ആത്മ വിശുദ്ധിക്ക്, ധര്‍മ്മ വികാസത്തിന്" എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ കാന്പയിനിന്‍റെ ഉദ്ഘാടനം ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിച്ചു. കാന്പയിനിന്‍റെ ഭാഗമായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖുര്‍ആന്‍ പാരായണ മത്സരം, പ്രമേയ പ്രഭാഷണം, ബദര്‍ അനുസ്മരണം, ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ്, ലഘുലേഖ, സി.ഡി. വിതരണം, സഹചാരി റിലീഫ് നെറ്റ്‍വര്‍ക്ക്, ഇഫ്താര്‍ സംഗമങ്ങള്‍, മെഗാ ഇഫ്താര്‍ മീറ്റ്,ദിക്റ് വാര്‍ഷികം എന്നിവ സംഘടിപ്പിക്കും. ഇല്‍യാസ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഹമ്മദലി പുതുപ്പറന്പ്, ഇ.എസ്.അബ്ദുറഹ്‍മാന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ഫൈസി സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ നന്ദിയും പറഞ്ഞു.




