Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാരുടെ പ്രഭാഷണം ഇന്ന് ഷാര്‍ജയില്‍

ഷാര്‍ജ : യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍റെ റമദാന്‍ അതിഥിയായി യു.എ.ഇ. യിലെത്തിയ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ ഇന്ന് രാത്രി 10 മണിക്ക് ഹംസത് ബിന്‍ അബ്ദുല്‍ മുത്ത്വലിബ് മസ്‍ജിദില്‍ (അല്‍ ഗുറൈര്‍ ബില്‍ഡിങ്ങിന് സമീപം, റോള ഷാര്‍ജ) പ്രസംഗിക്കുന്നു. പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും പ്രഭാഷകനുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ വിവിധ എമിറേറ്റുകളില്‍ പര്യടനം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇന്ന് ഷാര്‍ജയില്‍ എത്തുന്നത്.